ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായു ഗുണനിലവാരം വീണ്ടും ഗുരുതരാവസ്ഥയില്‍. നഗരത്തിലെ മൊത്തത്തിലുള്ള വായുവിന്റെ ഗുണനിലവാരത്തില്‍ കഴിഞ്ഞ ദിവസം നേരിയ പുരോഗതി രേഖപ്പെടുത്തിയ ശേഷമാണ് ബുധനാഴ്ച ഗുരുതരാവസ്ഥയിലേക്ക് കൂപ്പുകുത്തിയത്. സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ (സിപിസിബി) കണക്കുകള്‍ പ്രകാരം, നഗരത്തിലെ മൊത്തത്തിലുള്ള വായു ഗുണനിലവാര സൂചിക (എക്യുഐ) രാവിലെ 6 മണിക്ക് 418 ആയാണ് രേഖപ്പെടുത്തിയത്.
Read Also: പുതുച്ചേരിയിലും തമിഴ്നാട്ടിലും അന്യസംസ്ഥാന തൊഴിലാളികളെന്ന വ്യാജേന ബംഗ്ലാദേശി പൗരൻമാർ: എൻഐഎ അറസ്റ്റ്
ആനന്ദ് വിഹാര്‍, ദ്വാരക, ഷാദിപൂര്‍, മന്ദിര്‍ മാര്‍ഗ്, ഐടിഒ, ആര്‍കെ പുരം, പഞ്ചാബി ബാഗ്, നോര്‍ത്ത് കാമ്പസ്, മഥുര റോഡ്, രോഹിണി, പട്പര്‍ഗഞ്ച്, ഓഖ്ല, ഇന്ത്യാ ഗേറ്റ്, മുണ്ട്ക എന്നിവയുള്‍പ്പെടെ നിരവധി എയര്‍ മോണിറ്ററിംഗ് സ്റ്റേഷനുകള്‍ രാവിലെ 6 മണിക്ക് 400ന് മുകളില്‍ എക്യുഐ രേഖപ്പെടുത്തിയിട്ടുണ്ട്.
ആനന്ദ് വിഹാറില്‍ എക്യുഐ 452, ആര്‍കെ പുരത്ത് 433, പഞ്ചാബി ബാഗില്‍ 460, ഐടിഒയില്‍ 413 എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, ദേശീയ തലസ്ഥാന മേഖലയില്‍ (എന്‍സിആര്‍), ഗ്രേറ്റര്‍ നോയിഡയാണ് 474 എക്യുഐയോടെ ഏറ്റവും മലിനീകരണം നേരിടുന്ന പ്രദേശം. അതേസമയം നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഫരീദാബാദ് എന്നിവിടങ്ങളില്‍ രാവിലെ 6 മണിക്ക് ‘വളരെ മോശം’ വിഭാഗത്തിലാണ് വായുവിന്റെ ഗുണനിലവാരം രേഖപ്പെടുത്തിയത്.
Post Your Comments