ThiruvananthapuramKeralaNattuvarthaLatest NewsNews

ആ​ശു​പ​ത്രി വ​ള​പ്പിൽ നിന്ന് വാ​ഹ​നം മോ​ഷ്ടിച്ചു: മധ്യവയസ്കൻ പിടിയിൽ

ഇ​ടു​ക്കി തൊ​ടു​പു​ഴ ഉ​ട​മ്പ​ന്നൂ​ർ ക​ള​പ്പു​ര​ക്ക​ൽ വീ​ട്ടി​ൽ ഷാ​ജി(55)യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്

ആ​റ്റി​ങ്ങ​ൽ: ആ​ശു​പ​ത്രി വ​ള​പ്പി​ൽ നിന്ന് വാ​ഹ​ന മോ​ഷ്ടിച്ച മധ്യവയസ്കൻ അ​റ​സ്റ്റി​ൽ. ഇ​ടു​ക്കി തൊ​ടു​പു​ഴ ഉ​ട​മ്പ​ന്നൂ​ർ ക​ള​പ്പു​ര​ക്ക​ൽ വീ​ട്ടി​ൽ ഷാ​ജി(55)യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വ​ലി​യ​കു​ന്ന് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ പാ​ർ​ക്കി​ങ്​ ഏ​രി​യ​യി​ൽ നി​ന്നാണ്​ ഓ​ട്ടോ​റി​ക്ഷ മോ​ഷ​ണം​ന​ട​ത്തി​യത്.

Read Also : മോ​ഷ​ണ​ക്കേസ് പ്ര​തി​ക​ളു​ടെ വാ​ർ​ത്ത സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ പ​ങ്കു വ​ച്ചു: പ്ര​തി​ വീ​ട് ക​യ​റി ആ​ക്ര​മിച്ചതായി പരാതി

ഈ ​മാ​സം മൂ​ന്നി​ന് രാ​വി​ലെ വ​ലി​യ​കു​ന്ന് താ​ലൂ​ക്ക് ആ​ശു​പ​ത്രി​ലെ പാ​ർ​ക്കി​ങ്​ ഏ​രി​യ​യി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ആ​റ്റി​ങ്ങ​ൽ സ്വ​ദേ​ശി​യാ​യ ശ്രീ​ഹ​രി​യു​ടെ ഓ​ട്ടോ​റി​ക്ഷ​യാ​ണ് മോ​ഷ്ടി​ച്ചെ​ടു​ത്ത​ത്. പാ​ർ​ക്കി​ങ്​ ഏ​രി​യ​യി​ൽ ക​റ​ങ്ങി ന​ട​ന്ന് പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ മോ​ഷ്ടിക്ക​ലാ​ണ് ഇ​യാ​ളു​ടെ രീ​തി. കേ​ര​ള​ത്തി​ലു​ട​നീ​ളം പ​ത്തോ​ളം വാ​ഹ​നം മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​യാ​ണി​യാ​ൾ.

മോ​ഷ്ടി​ച്ച വാ​ഹ​ന​വു​മാ​യി മൂ​വാ​റ്റു​പു​ഴ​യി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​യെ ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​റ്റി​ങ്ങ​ൽ ഡി​വൈ.​എ​സ്.​പി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം ഇ​ൻ​സ്പെ​ക്ട​ർ മു​ര​ളീ​കൃ​ഷ്ണ​ൻ, എ​സ്.​ഐ അ​ഭി​ലാ​ഷ്, എ.​എ​സ്.​ഐ രാ​ജീ​വ​ൻ, സി.​പി.​ഒ റി​യാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്തു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button