Latest NewsKeralaNews

കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണം കേന്ദ്ര നയങ്ങൾ: വിമർശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധികൾ കേന്ദ്ര സർക്കാരിന്റെ വിവിധ നയങ്ങൾ കൊണ്ട് ഉണ്ടാകുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിതീവ്ര സാമ്പത്തിക കടന്നാക്രമണങ്ങളാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: ആരോഗ്യകരമായ ശരീരം നിലനിര്‍ത്താനോ അമിതവണ്ണം കുറക്കാനോ നടത്തം കൊണ്ട് മാത്രം സാധിക്കില്ല. ശ്രദ്ധിക്കേണ്ടത് ഇവ

ജിഎസ്ടി ഏർപ്പെടുത്തിയതോടെ സംസ്ഥാനങ്ങൾക്ക് നികുതി പിരിക്കുന്നതിൽ വലിയ അധികാര നഷ്ടമാണുണ്ടായത്. നികുതി അവകാശം പെട്രോൾ, ഡീസൽ, മദ്യം എന്നിവയിൽ മാത്രമായി ചുരുങ്ങി. ജിഎസ്ടി നിരക്കിൽ തട്ടുകൾ നിശ്ചയിച്ചതും, റവന്യു നൂട്രൽ നിരക്ക് ഗണ്യമായി കുറച്ചതും കേരളത്തിന്റെ വരുമാനത്തിന് തിരിച്ചടിയായി. ഈ വർഷം കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന തുകകളിലും വായ്പാനുപാതത്തിലും 57,400 കോടി രൂപയുടെ കുറവാണുണ്ടാകുന്നത്. അർഹതപ്പെട്ട വായ്പാനുമതിയിൽ 19,000 കോടി രൂപ നിഷേധിച്ചു. റവന്യു കമ്മി ഗ്രാന്റിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 8400 കോടി രൂപ കുറഞ്ഞു. ജിഎസ്ടി നഷ്ടപരിഹാരമായി ലഭിച്ചിരുന്ന 12,000 കോടിയോളം രൂപ ഇല്ലാതായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത്രയും പ്രശ്‌നങ്ങൾക്കിയടിലും ക്ഷേമ പദ്ധതിയിൽ നിന്ന് പിൻമാറാൻ ഉദ്ദേശിക്കുന്നില്ല. സൗജന്യങ്ങൾ പാടില്ല എന്ന നിലപാടാണ് കേന്ദ്രത്തിന്. ഇതിനെ അംഗീകരിക്കുന്നില്ല. വികസനപ്രവർത്തനങ്ങൾക്ക് ഒരു കുറവും വരില്ല. അതിതീവ്ര ശ്രദ്ധയോടെയുള്ള ധന മാനേജ്‌മെന്റിലൂടെ ഈ പ്രശ്‌നങ്ങളെ മറികടക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് തനതു നികുതി വരുമാനം ഉയർത്താൻ കഴിഞ്ഞു. റവന്യൂ കമ്മി 1 ശതമാനത്തിൽ തഴെയെത്തിയത് ചരിത്രത്തിലാദ്യമാണ്. ഇത്തരത്തിലുള്ള കൃത്യമായ പ്രവർത്തനങ്ങളിലൂടെ കേരളം മുന്നോട്ട് പോകും. പ്രശ്‌നങ്ങൾ ഉണ്ടെന്ന് കരുതി സംസ്ഥാനത്തിന്റെ ഭാവിയിലേക്കുള്ള പ്രവർത്തനങ്ങളും ആസൂത്രണങ്ങളും മാറ്റിവെക്കാനാവില്ല. സാംസ്‌കാരിക മേഖലയിൽ ചെലവിടുന്ന പണത്തെ ധൂർത്തെന്നും അനാവശ്യമെന്നും ചിത്രീകരിക്കാനുള്ള ശ്രമത്തെ അംഗീകരിക്കാനാവില്ല. നാടിന്റെ പുരോഗതിക്കായ് വരുന്ന ചെലവിനെ ധൂർത്തായി കാണുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read Also: ഒറ്റ റീചാർജിൽ രണ്ട് ആനുകൂല്യം! സ്വിഗ്ഗി വൺ ലൈറ്റ് സബ്സ്ക്രിപ്ഷൻ ഓഫറുമായി ജിയോ

shortlink

Related Articles

Post Your Comments

Related Articles


Back to top button