KannurLatest NewsKeralaNattuvarthaNews

മുഴപ്പിലങ്ങാട് പഞ്ചായത്ത് മെമ്പർ വീട്ടില്‍ തൂങ്ങി മരിച്ച നിലയിൽ

കടമ്പൂര്‍ ഹയര്‍ സെക്കന്ററി സ്കൂളിന് സമീപത്തെ എം.റീജ(50)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്

കണ്ണൂര്‍: മുഴപ്പിലങ്ങാട് അഞ്ചാം വാര്‍ഡ് അംഗവും ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണുമായ മധ്യവയസ്കയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കടമ്പൂര്‍ ഹയര്‍ സെക്കന്ററി സ്കൂളിന് സമീപത്തെ എം.റീജ(50)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Read Also : സത്യജിത്ത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് നടൻ സുരേഷ് ഗോപി: ആദ്യ യോഗം ചേർന്നു

വ്യാഴാഴ്ച്ച രാവിലെയാണ് സംഭവം. രാവിലെ പത്തു മണിയോടെ കുളിക്കുന്നതിനായി ബാത്റൂമില്‍ കയറിയതായിരുന്നു റീജ. പിന്നീട് തുറക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പരിശോധിച്ചപ്പോഴായിരുന്നു തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Read Also : കോഴിക്കോട് ഇരുചക്ര വാഹനം 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

മുഴപ്പിലങ്ങാട് പഞ്ചായത്തിലെ മമ്മാക്കുന്ന് വാര്‍ഡ് കോണ്‍ഗ്രസ് മെമ്പറാണ്. സംസ്കാരം വെള്ളിയാഴ്ച10 മണിക്ക് പഞ്ചായത്ത് ശ്മശാനത്തില്‍ നടക്കും. ഭര്‍ത്താവ്: പ്രകാശൻ. മടപ്പുരക്കല്‍ കരുണൻ്റെയും സതിയുടെയും മകളാണ്. സഹോദരങ്ങള്‍: റജിന, റീന, സുരാജ്.

(ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ് ലൈൻ നമ്പർ 1056)

shortlink

Related Articles

Post Your Comments

Related Articles


Back to top button