Latest NewsNewsIndia

ഇന്ത്യയിലേക്കുള്ള വരവറിയിച്ച് ടെസ്‌ല: ഇലോൺ മസ്കുമായുളള കൂടിക്കാഴ്ച ഉടൻ

ഈ വർഷം ജൂണിൽ അമേരിക്ക സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇലോൺ മസ്കും കൂടിക്കാഴ്ച നടത്തിയിരുന്നു

ടെസ്‌ല മേധാവിയും ശതകോടീശ്വരനുമായ ഇലോൺ മസ്കുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി കേന്ദ്ര വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. ഇന്ത്യയിലേക്കുള്ള ടെസ്‌ലയുടെ വരവ് പ്രമാണിച്ചാണ് വീണ്ടും കൂടിക്കാഴ്ച നടത്തുന്നത്. അമേരിക്കയിൽ വച്ചാണ് മസ്കും പിയൂഷ് ഗോയലും ചർച്ച നടത്തുക. ഇന്ത്യൻ വിപണിയിൽ ചുവടുറപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള മുഴുവൻ വിഷയങ്ങളും ഇരുവരും തമ്മിൽ ചർച്ച ചെയ്യുന്നതാണ്. ഈ വർഷം ജൂണിൽ അമേരിക്ക സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇലോൺ മസ്കും കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിക്കിടെയാണ് ഇന്ത്യയിൽ നിക്ഷേപം നടത്താൻ താൽപ്പര്യമുണ്ടെന്ന് ഇലോൺ മസ്ക് അറിയിച്ചത്.

ഇന്ത്യയിൽ അധികം വൈകാതെ ഫാക്ടറികൾ സ്ഥാപിച്ച്, കാറുകൾ നിർമ്മിക്കാനും, രാജ്യത്തുടനീളം ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപിക്കാനുമാണ് ടെസ്‌ലയുടെ പദ്ധതി. അതേസമയം, നിലവിലെ സാഹചര്യത്തിൽ വൈദ്യുത വാഹനങ്ങളുടെ ഇറക്കുമതിക്ക് കേന്ദ്രം ചുമത്തുന്ന ഉയർന്ന നികുതി ഇന്ത്യയിലേക്കുള്ള ടെസ്‌ലയുടെ വരവിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. അതിനാൽ, കുറഞ്ഞ നികുതി നിരക്കിൽ ടെസ്‌ലയുടെ ഇലക്ട്രിക് കാറുകൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാൻ അനുമതി നൽകുന്ന കാര്യവും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യാൻ സാധ്യതയുണ്ട്.

Also Read: സ്കൂ​ൾബ​സ് കാ​ത്തു നി​ൽ​ക്കു​ന്ന​തി​നി​ടെ ആ​ൽ​മ​ര​ക്കൊ​മ്പ് ഒ​ടി​ഞ്ഞു​വീ​ണ് വി​ദ്യാ​ർ​ത്ഥിനിക്ക് ദാരുണാന്ത്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button