KeralaLatest NewsNews

ഏത് കാലത്തും തങ്ങളുടെ പിന്തുണ പലസ്തീന്: നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍

കോഴിക്കോട്: സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ പലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വേദിയില്‍ വ്യക്തമാക്കി. പലസ്തീനിലെ ജനങ്ങളോടുള്ള കൊടുംക്രൂരതയ്ക്കെതിരെ വിവിധയിടങ്ങളില്‍ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. ഇന്ത്യ എല്ലാക്കാലത്തും നിലനിന്നത് പല്സതീന്‍ ജനതയ്ക്കൊപ്പമാണെന്നും മുഖ്യമന്ത്രി കോഴിക്കോട് സംഘടിപ്പിച്ച സമ്മേളനത്തില്‍ പറഞ്ഞു.

Read Also: മെ​ഡി​ക്ക​ല്‍ കോ​ള​ജ് കേ​ന്ദ്രീ​ക​രി​ച്ച് മോഷണം: നാലംഗ സംഘം അറസ്റ്റിൽ

‘പൊരുതുന്ന പലസ്തീന്‍ ജനതയ്ക്ക് എന്നും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച നാടാണ് ഇന്ത്യ. എന്നാല്‍ കേന്ദ്രം ഈ മുന്‍നിലപാടുകളില്‍ മാറ്റം വരുത്തി. പലസ്തീന് നേരെ കൊടുംക്രൂരത അരങ്ങേറുകയാണിന്ന്. ഇസ്രയേലിന്റെ പലസ്തീന്‍ വിരുദ്ധ നീക്കങ്ങള്‍ക്ക് പിന്നില്‍ അമേരിക്കന്‍ സാമ്രാജ്യത്വമാണ്. ഇസ്രയേല്‍ ബന്ധത്തില്‍ ബിജെപിക്ക് അഭിമാനമാണുള്ളത്. എന്നാല്‍ ബിജെപി നിലപാട് രാജ്യത്തിന്റെ നിലപാടാകരുത്’,പിണറായി വിജയന്‍ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button