Latest NewsNews

കേടുവന്ന കോശങ്ങളെ നീക്കം ചെയ്യാൻ പൈനാപ്പിൾ

പൈനാപ്പിള്‍ വിറ്റമിനുകളുടെയും മിനറലുകളുടെയും ഒരു ശേഖരമാണ്. വൈറ്റമിനുകളായ എ, ബി, സി, ഇ എന്നിവയും ആയണ്‍, കാല്‍സ്യം, പൊട്ടാസ്യം, മാംഗനീസ് എന്നീ മിനറലുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ, നാരുകളും പലതരത്തിലുള്ള ആന്റി ഓക്സിഡന്റുകളും എന്‍സൈമുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്‍, ഫാറ്റ്, ഊര്‍ജ്ജം, കൊളസ്ട്രോള്‍ ഇവ കുറവാണ്.

പൈനാപ്പിളിന്റെ മിക്ക ഗുണങ്ങള്‍ക്കും കാരണം ബ്രോമെലൈന്‍ എന്ന എന്‍സൈം ആണ്. ബ്രോമെലൈന്‍, പ്രോട്ടീന്‍ വിഘടിപ്പിക്കുന്നതിനും ദഹനത്തിനും സഹായിക്കുന്നു. മാത്രമല്ല, അര്‍ബുദത്തിനു കാരണക്കാരായ കോശങ്ങളുടെ വളര്‍ച്ച തടഞ്ഞു കാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിവുള്ളവയാണ് എന്നും പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ബ്രോമെലൈനിനൊപ്പം പൈനാപ്പിളിലെ മറ്റ് ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളും ചേരുമ്പോള്‍ രോഗപ്രതിരോധ ശക്തി കൂട്ടുകയും മുറിവുകള്‍ ഉണങ്ങാന്‍ സഹായിക്കുകയും ചെയ്യുന്നു.

Read Also : സംസ്ഥാനത്തെ എല്ലാ നിയമസഭാമണ്ഡലങ്ങളിലും വായനശാല: രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായി പുതിയ നീക്കവുമായി വിജയ്

ബ്രോമെലൈന്‍ (Bromelain) എന്ന പദാര്‍ഥം ധാരാളം അടങ്ങിയ ഒന്നാണ് പൈനാപ്പിള്‍. മുറിവുകള്‍ വേഗത്തില്‍ ഉണങ്ങാനും കേടുവന്ന കോശങ്ങളെ നീക്കം ചെയ്യുന്നതിനും ഇതു നല്ലതാണ്. ചെറിയ മുറിവുകളും ചതവുകളും വേഗത്തില്‍ ഉണങ്ങാന്‍ പൈനാപ്പിളിന്റെ കഴിവ് ഒന്ന് വേറെ തന്നെ.

കാല്‍സ്യം, മഗ്നീഷ്യം എന്നിവ ഉള്ളതിനാല്‍തന്നെ ഇവ എല്ലുകളുടെയും ആരോഗ്യത്തെ സംരക്ഷിക്കുന്നു. ഫൈബര്‍ ഉള്ളതിനാല്‍ മലബന്ധം കുറയ്ക്കാനും സഹായിക്കുന്നു. വിറ്റാമിന്‍ സിയും ആന്റി ഓക്സിഡന്റുകളും മിനറലുകളും നേത്രങ്ങളുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. പ്രത്യേകിച്ചും പ്രായമായവരില്‍. പൊട്ടാസ്യം, ബ്രോമെലൈന്‍ (bromelain) ഇവ ഹൃദയത്തിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു. രക്തസമ്മര്‍ദമുള്ളവര്‍ക്കും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് പൈനാപ്പിള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button