Latest NewsKeralaNewsLife StyleHealth & Fitness

ചായ, കാപ്പി മാത്രമല്ല രാവിലെ വെറും വയറ്റില്‍ നാരങ്ങ വെള്ളവും കുടിക്കാൻ പാടില്ല : കാരണം അറിയാം

വെറും വയറ്റില്‍ പഴങ്ങൾ കഴിക്കരുത്

രാവിലെ ആദ്യം കഴിക്കുന്ന ഭക്ഷണത്തിനു ഒരാളുടെ ആരോഗ്യത്തിൽ വളരെ പ്രധാന സ്ഥാനമുണ്ട്. അതുകൊണ്ട് തന്നെ വെറും വയറ്റില്‍ ചില ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിന് അപകടം ഉണ്ടാക്കും. അത്തരത്തിൽ കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങൾ ഏതൊക്കെയെന്നു അറിയാം.

ചായ, കാപ്പി തുടങ്ങിയവ വെറും വയറ്റില്‍‌ കുടിക്കുന്നത് നല്ലതല്ല. ഇവ വയറിനെ അസ്വസ്ഥമാക്കുകയും ദഹനപ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. അതുപോലെ തന്നെ, രാവിലെ വെറും വയറ്റില്‍ നാരങ്ങ വെള്ളത്തില്‍ തേൻ ചേര്‍ത്ത് കുടിക്കരുത്. വയറിലെ കൊഴുപ്പിനെ കത്തിക്കാന്‍ ഇത് സഹായിക്കുമെന്നു കരുതി പലരും ഇത് കഴിക്കാറുണ്ട്. എന്നാൽ ഇത് ശരീരത്തിന് ദോഷം വരുത്തുന്ന ഒന്നാണ്.

read also: ആഡംബര ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് രാസലഹരി വില്‍പന: യുവതി ഉൾപ്പടെ മൂന്നു പേർ അറസ്റ്റിൽ

അതുപോലെ തന്നെ വെറും വയറ്റില്‍ പഴങ്ങൾ കഴിക്കരുത്. മറ്റ് ഭക്ഷണങ്ങളെ അപേക്ഷിച്ച്‌, ഇവ വളരെ വേഗത്തില്‍ ദഹിക്കുകയും വീണ്ടും വിശപ്പുണ്ടാക്കുകയും ചെയ്യും. മധുരമുള്ള ഭക്ഷണങ്ങൾ വെറും വയറ്റില്‍ കഴിക്കുന്നത് നിങ്ങളുടെ ഊര്‍ജം കുറയ്‌ക്കുകയും വിശപ്പ് കൂട്ടുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button