Latest NewsNewsIndia

ഡീപ് ഫേക്ക് വീഡിയോ: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര ഐടി മന്ത്രി

ഡൽഹി: ഡീപ് ഫേക്ക് പ്രശ്‌നവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയാ സ്ഥാപനങ്ങളുമായി സർക്കാർ കൂടിക്കാഴ്ച നടത്തുമെന്ന് വ്യക്തമാക്കി കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. ഡീപ് ഫേക്കുകൾ നീക്കം ചെയ്യാൻ പ്ലാറ്റ്‌ഫോമുകൾ മതിയായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഉള്ളടക്കങ്ങളുടെ ഉത്തരവാദിത്വത്തിൽ നിന്ന് ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്ക് സംരക്ഷണം നൽകുന്ന ഐടി നിയമത്തിലെ വ്യവസ്ഥ ബാധകമാവില്ലെന്ന് മന്ത്രി മുന്നറിയിപ്പിൽ പറഞ്ഞു.

ഉപയോക്താക്കൾ പോസ്റ്റുചെയ്ത ഉള്ളടക്കത്തിന് ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോമിന് ഉത്തരവാദിത്തമുണ്ടാകില്ലെന്നും അശ്വിനി വൈഷ്ണവ് അറിയിച്ചു. ഡീപ് ഫേക്ക് വീഡിയോകളുമായി ബന്ധപ്പെട്ട് എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കും കേന്ദ്രസർക്കാർ നോട്ടീസ് നൽകിയിരുന്നു. ഡീപ് ഫേക്കുകൾ തിരിച്ചറിയാനും ഉള്ളടക്കം നീക്കം ചെയ്യാനുമുള്ള നടപടിയെടുക്കണമെന്നും നോട്ടീസിൽ പറഞ്ഞിരുന്നു. നോട്ടീസുമായി ബന്ധപ്പെട്ട് പ്ലാറ്റ്‌ഫോമുകൾ പ്രതികരിച്ചുവെന്നും അവർ നടപടിയെടുക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ആഗോള വിപണിയിൽ വെള്ളിക്ക് ഡിമാൻഡ് കൂടുന്നു! വെള്ളി ഇടിഎഫുമായി എഡൽവീസ്

‘അവർ നടപടികൾ സ്വീകരിക്കുന്നുണ്ട്. എന്നാൽ, അവർ ഇനിയും കൂടുതൽ നടപടികൾ എടുക്കേണ്ടതുണ്ടെന്നാണ് ഞങ്ങൾ കരുതുന്നത്. അടുത്ത മൂന്നോ നാലോ ദിവസങ്ങൾക്കുള്ളിൽ തന്നെ എല്ലാ പ്ലാറ്റ്‌ഫോമുകളുമായും താമസിയാതെ ഞങ്ങൾ കൂടിക്കാഴ്ച നടത്തും,’ അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button