KeralaLatest NewsNews

കന്യാകുമാരിക്ക് മുകളിൽ ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നും മഴ കനക്കും, 6 ജില്ലകൾക്ക് യെല്ലോ അലർട്ട്

മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

കന്യാകുമാരിക്ക് മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതോടെ സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായാണ് കേരളത്തിൽ ശക്തമായ മഴ അനുഭവപ്പെടുക. ബംഗാൾ ഉൾക്കടലിൽ നിന്ന് തെക്ക് കിഴക്കൻ ഇന്ത്യയിലേക്ക് ശക്തമായി കാറ്റ് വീശാനും സാധ്യതയുണ്ട്. ഇതോടെ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ അനുഭവപ്പെട്ടേക്കുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. നവംബർ 23 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ ശക്തമാകുന്നതാണ്.

മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം, ഇടുക്കി തുടങ്ങിയ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്. നാളെ കൊല്ലം, പത്തനംതിട്ട, എറണാകുളം,കോട്ടയം, ഇടുക്കി എന്നിങ്ങനെ 5 ജില്ലകളിൽ യെല്ലോ അലർട്ടാണ്. അതേസമയം, നവംബർ 22ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് എന്നീ എട്ട് ജില്ലകളിൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ, മധ്യ-തെക്കൻ കേരളത്തിലെ ജില്ലകൾക്കെല്ലാം യെല്ലോ അലർട്ടാണ് നൽകിയിരിക്കുന്നതെങ്കിലും, ഓറഞ്ച് അലർട്ടിന് സമാനമായ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ ജനങ്ങൾ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Also Read: ഓഫർ പെരുമഴ ഫലം കണ്ടു! രാജ്യത്ത് ഇലക്ട്രിക് ടു വീലറുകളുടെ വിൽപ്പന കുതിച്ചുയരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button