Latest NewsNewsLife Style

കൊളസ്ട്രോളും പ്രമേഹവും നിയന്ത്രിക്കാന്‍ ഈ ഭക്ഷണങ്ങള്‍…

ഇന്നത്തെ കാലത്ത് ചെറുപ്പക്കാരില്‍ പോലും കണ്ടു വരുന്ന ജീവിതശൈലീ രോഗങ്ങളാണ് പ്രമേഹവും കൊളസ്‌ട്രോളും. ശരീരത്തില്‍ കൊളസ്‌ട്രോളിന്‍റെ അളവ് അധികമായാല്‍ അത് രക്തധമനികളില്‍ അടിഞ്ഞു കൂടും. ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടാന്‍ വരെ ഇത് കാരണമാകാം. തുടര്‍ന്ന് ഇത് ഹാര്‍ട്ട് അറ്റാക്ക് അടക്കമുളള പല പ്രശ്‌നങ്ങളിലേക്കും വഴി വയ്ക്കാം.

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയാണ് പ്രമേഹം എന്ന് പറയുന്നത്. മാറിവരുന്ന ജീവിതശൈലിയും ഭക്ഷണശീലങ്ങളുമാണ് കൊളസ്ട്രോളും പ്രമേഹവും വര്‍ധിക്കാന്‍ കാരണം. പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ പ്രധാനമാണ്. ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍, അന്നജം കുറഞ്ഞതും ഫൈബറും പ്രോട്ടീനും കൂടുതല്‍ അടങ്ങിയതുമായ ഭക്ഷണങ്ങളാണ് പ്രമേഹ രോഗികള്‍ കഴിക്കേണ്ടത്.

കൊളസ്ട്രോളും പ്രമേഹവും കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

വെണ്ടയ്ക്ക ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എ, ബി, സി, ഇ, കെ എന്നിവ കൂടാതെ കാത്സ്യം, അയേണ്‍, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്‌ എന്നിവയും ഉയര്‍ന്ന തോതില്‍ നാരുകളും വെണ്ടയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള വെണ്ടയ്ക്ക രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. നാരുകള്‍ ധാരാളം അടങ്ങിയ ഇവ പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന ഒരു പച്ചക്കറിയാണ്.  ഭക്ഷണങ്ങളില്‍ നിന്ന് കാര്‍ബോഹൈഡ്രേറ്റ് എടുക്കുന്നതിനെ പരിമിതപ്പെടുത്താൻ വെണ്ടയ്ക്ക സഹായിക്കുന്നു.

ഉത്തരേന്ത്യക്കാരുടെ പ്രധാന ഭക്ഷണ ചേരുവകളിലൊന്നാണ് ഉലുവയില. ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തി കൊഴുപ്പ് ഇല്ലാതാക്കി ശരീരഭാരം കുറയ്ക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനുമൊക്കെ ഉലുവയില മികച്ചതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍, വിറ്റാമിന്‍ എ, സി എന്നിവയൊക്കെ അടങ്ങിയ ഉലുവയുടെ ഇല രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. ഉലുവയിലും ഉലുവയുടെ ഇലയിലും ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. പ്രമേഹ രോഗികള്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് ഉലുവയില. കാരണം ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഉലുവയില എൽഡിഎല്‍ അഥവാ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഒപ്പം ഹൃദയത്തിന്‍റെ ആരോഗ്യത്തിനും ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

ചീരയാണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റിഓക്സിഡന്‍റുകള്‍, നാരുകൾ എന്നിവയാൽ സമ്പുഷ്ടമായ ചീര പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഒരു ഇലക്കറിയാണ്. കൂടാതെ കൊളസ്ട്രോള്‍ കുറയ്ക്കാനും ഹീമോ​​ഗ്ലോബിന്‍റെ അളവ് കൂട്ടാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും  ദിവസവും ചീര കഴിക്കുന്നത് നല്ലതാണ്.

ക്യാരറ്റ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നിരവധി ആരോഗ്യ ഗുണങ്ങളുളള, വൈവിധ്യമാർന്ന ഒരു പച്ചക്കറിയാണ് ക്യാരറ്റ്. വിറ്റാമിൻ എ, സി, കെ, ബി 6, ബയോട്ടിൻ, പൊട്ടാസ്യം, ഫൈബര്‍ തുടങ്ങി നിരവധി പോഷകങ്ങള്‍ ക്യാരറ്റില്‍ അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. ഇവയുടെ ഗ്ലൈസമിക് സൂചികയും കുറവാണ്. കൂടാതെ ഇവ കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

നട്സ് ആണ് അഞ്ചാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും വിറ്റാമിനുകളും മറ്റ് പോഷകങ്ങളും അടങ്ങിയ ഇവ കൊളസ്ട്രോള്‍ കുറയ്ക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് ബദാം, വാള്‍നട്സ്, പിസ്ത എന്നിവ ധൈര്യമായി കഴിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button