Latest NewsIndiaNews

അയോധ്യയിലെ രാമക്ഷേത്ര പൂജാരിയാകാന്‍ അപേക്ഷിച്ചത് 3000 പേര്‍

അപേക്ഷകരില്‍ നിന്നും 200 ഉദ്യോഗാര്‍ത്ഥികളെ അഭിമുഖത്തിനായി വിളിച്ചു: ആറ് മാസത്തെ പരിശീലനം കടുകട്ടി

ലക്‌നൗ:  അയോധ്യയിലെ രാമക്ഷേത്ര പൂജാരിയാകാന്‍ അപേക്ഷിച്ചത് ഏകദേശം 3000ത്തോളം പേര്‍. സൂക്ഷ്മപരിശോധന നടത്തി അപേക്ഷകരില്‍ നിന്നും 200 ഉദ്യോഗാര്‍ത്ഥികളെയാണ് അഭിമുഖത്തിനായി വിളിച്ചിരിക്കുന്നത്. 200 ഉദ്യോഗാര്‍ത്ഥികളെ അവരുടെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ അഭിമുഖത്തിന് തിരഞ്ഞെടുത്തിട്ടുണ്ടെന്നും അവരെ ട്രസ്റ്റ് അഭിമുഖത്തിന് വിളിച്ചിട്ടുണ്ടെന്നും ട്രസ്റ്റ് ട്രഷറര്‍ ഗോവിന്ദ് ദേവ് ഗിരി പറഞ്ഞു. മകരസംക്രാന്തിക്ക് ശേഷം അതായത് 2024 ജനുവരി 22നാണ് രാമ ക്ഷേത്രത്തില്‍ രാമ വിഗ്രഹം പ്രതിഷ്ഠിക്കുന്നത്.

Read Also: റോ​ഡ​രി​കി​ലെ വീട്ടി​ലേ​യ്ക്ക് കാ​റി​ടി​ച്ച് ക​യ​റി അപകടം: വീ​ടി​ന്‍റെ മു​ന്‍​വ​ശം ത​ക​ര്‍​ന്നു

അയോധ്യയിലെ വിശ്വഹിന്ദു പരിഷത്തിന്റെ ആസ്ഥാനമായ കര്‍സേവക് പുരത്താണ് രാമ ക്ഷേത്ര പൂജാരിയാകുന്നതിനു വേണ്ടിയുള്ള അഭിമുഖം നടക്കുന്നത്. വൃന്ദാവനിലെ ജയ്കാന്ത് മിശ്ര, അയോധ്യയിലെ മിഥിലേഷ് നന്ദിനി ശരണ്‍, സത്യനാരായണ ദാസ് എന്നിവരടങ്ങിയ മൂന്നംഗ പാനലാണ് രാമക്ഷേത്ര പൂജാരിമാരെ തിരഞ്ഞെടുക്കുന്നത്.

 

ഈ 200 ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് 20 പേരെ തിരഞ്ഞെടുക്കും. ഇവര്‍ ആറ് മാസത്തെ പരിശീലനം പൂര്‍ത്തിയാക്കണം. പരിശീലനത്തില്‍ മുന്നിലെത്തുന്നവരെ പൂജാരിമാരായി നിയമിക്കുകയാണ് ചെയ്യുന്നത്. വിവിധ തസ്തികകളിലായി നിരവധി ഒഴിവുകളാണുള്ളത്. അതേസമയം തിരഞ്ഞെടുക്കപ്പെടാത്തവര്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാമെന്നാണ് രാമ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചിരിക്കുന്നത്. ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും ട്രസ്റ്റ് ട്രഷറര്‍ ഗോവിന്ദ് ദേവഗിരി വ്യക്തമാക്കി. ഇത്തരത്തില്‍ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഭാവിയില്‍ രാമക്ഷേത്ര പൂജാരിമാരായി അവസരം ലഭിച്ചേക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഉന്നതരായ സന്യാസിമാര്‍ തയ്യാറാക്കുന്ന മതപരമായ പാഠ്യപദ്ധതിയാണ് പരിശീലനത്തിന് ഉപയോഗിക്കുന്നത്. ഇവയുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാര്‍ത്ഥികളുടെ പരിശീലനം പൂര്‍ത്തിയാക്കുന്നത്. പരിശീലന സമയത്ത് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഭക്ഷണവും താമസവും സൗജന്യമായി ലഭിക്കും. മാത്രമല്ല 2000 രൂപ അലവന്‍സും ലഭിക്കുന്നതാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button