Latest NewsNewsIndia

രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തണം: ശുപാർശയുമായി എൻസിഇആർടി ഉന്നതതല സമിതി

ഡൽഹി: രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്താനും സാമൂഹിക ശാസ്ത്ര പാഠ്യപദ്ധതി പരിഷ്‌കരിക്കാനും ശുപാർശ ചെയ്ത് എൻ‌സി‌ഇ‌ആർ‌ടി രൂപീകരിച്ച ഉന്നതതല സമിതി. ഭരണഘടനയുടെ ആമുഖം ക്ലാസ് മുറികളിലെ ചുവരുകളിൽ എഴുതാനും സമിതി ശുപാർശ ചെയ്തതായി സമിതി ചെയർപഴ്‌സൻ സിഐ ഐസക്കിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 7 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികളെ രാമായണവും മഹാഭാരതവും പഠിപ്പിക്കുന്നത് പ്രാധാന്യമർഹിക്കുന്നതാണെന്ന് ഐസക് പറഞ്ഞു.

‘സാമൂഹ്യശാസ്ത്ര സിലബസിൽ രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങൾ പഠിപ്പിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. കൗമാരപ്രായത്തിലുള്ള വിദ്യാർഥികൾ അവരുടെ രാജ്യത്തിന് വേണ്ടി ആത്മാഭിമാനവും ദേശസ്‌നേഹവും വളർത്തിയെടുക്കുമെന്ന് ഞങ്ങൾ കരുതുന്നു. ഓരോ വർഷവും ആയിരക്കണക്കിനു വിദ്യാർഥികൾ രാജ്യം വിട്ട് മറ്റു രാജ്യങ്ങളിൽ പൗരത്വം തേടുന്നത്, അവരിൽ ദേശസ്നേഹത്തിന്റെ അഭാവം മൂലമാണ്. അവരുടെ വേരുകൾ മനസിലാക്കുകയും രാജ്യത്തോടും സംസ്കാരത്തോടും സ്നേഹം വളർത്തിയെടുക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്’ സിഐ ഐസക്ക് വ്യക്തമാക്കി.

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത: മലയോര മേഖലകളില്‍ അതീവ ജാഗ്രത

ചില വിദ്യാഭ്യാസ ബോർഡുകൾ വിദ്യാർഥികൾക്ക് രാമായണം പഠിപ്പിക്കുന്നുണ്ടെങ്കിലും മിത്ത് എന്ന രീതിയിലാണ് പഠിപ്പിക്കുന്നത്. ഈ ഇതിഹാസങ്ങൾ വിദ്യാർഥികളെ പഠിപ്പിച്ചില്ലെങ്കിൽ വിദ്യാഭ്യാസ സമ്പ്രദായത്തിന് ഒരു ലക്ഷ്യവുമില്ല. അത് രാജ്യസേവനമാകില്ല. രാമായണവും മഹാഭാരതവും സിലബസിൽ ഉൾപ്പെടുത്തണമെന്ന ശുപാർശ നേരത്തെയുണ്ടായിരുന്നു. സമിതി പുതിയ ശുപാർശകളൊന്നും നൽകിയിട്ടില്ല,’ സിഐ ഐസക്ക് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button