KozhikodeKeralaNattuvarthaLatest NewsNews

ആ​റും പ​തി​നൊ​ന്നും വ​യസു​ള്ള പെൺകുട്ടികൾക്ക് നേരെ പീഡനശ്രമം: പശ്ചിമ ബംഗാൾ സ്വദേശിക്ക് 7 വർഷം കഠിനതടവും പിഴയും

കു​റ്റ്യാ​ടി അ​ടു​ക്ക​ത്ത് വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ൽ താ​മ​സി​ക്കു​ന്ന പ​ശ്ചി​മ ബം​ഗാ​ൾ ഉ​ത്ത​ർ​ദി​നാ​ജ്പു​ർ ജി​ല്ല​യി​ലെ അ​ഹ്സാ​ൻ കാ​ദി​രി​(26)യെ​യാ​ണ് കോടതി ശിക്ഷിച്ചത്

നാ​ദാ​പു​രം: ആ​റും പ​തി​നൊ​ന്നും വ​യ​സു​ള്ള വി​ദ്യാ​ർ​ത്ഥി​നി​ക​ൾ​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ അന്യസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക്ക് ഏ​ഴു വ​ർ​ഷം ക​ഠി​ന​ത​ട​വും 30000 രൂ​പ പി​ഴ​യും ശിക്ഷ വിധിച്ച് കോടതി. കു​റ്റ്യാ​ടി അ​ടു​ക്ക​ത്ത് വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ൽ താ​മ​സി​ക്കു​ന്ന പ​ശ്ചി​മ ബം​ഗാ​ൾ ഉ​ത്ത​ർ​ദി​നാ​ജ്പു​ർ ജി​ല്ല​യി​ലെ അ​ഹ്സാ​ൻ കാ​ദി​രി​(26)യെ​യാ​ണ് കോടതി ശിക്ഷിച്ചത്. നാ​ദാ​പു​രം ഫാ​സ്റ്റ് ട്രാ​ക്ക് പോ​ക്സോ കോ​ട​തി ജ​ഡ്ജി എം. ​ശു​ഹൈ​ബ് ആണ് ശി​ക്ഷ വിധിച്ച​ത്.

Read Also : കു​ടും​ബ​പ്ര​ശ്‌​നം, മ​ക്ക​ളെ കാ​ണു​ന്ന​തി​നെ ചൊ​ല്ലി ത​ര്‍​ക്കം: യു​വ​തി​യെ ഭ​ര്‍​ത്താ​വ് വെ​ട്ടി​, ക​സ്റ്റ​ഡി​യിൽ

അ​ടു​ക്ക​ത്തെ ഹ​ലീ​മ സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് ഷോ​പ്പി​ങ് കോം​പ്ല​ക്സ് കെ​ട്ടി​ട​ത്തി​ൽ താ​മ​സി​ച്ചു വ​രു​ക​യാ​യി​രു​ന്നു പ്ര​തി. സ​മീ​പ​ത്ത് ക​ളി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളെ​യും പ്രതി കൈ​യ്യേ​റ്റം ചെ​യ്ത് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തുകയായിരുന്നു. ​ഇയാൾക്കെതിരെ ലഭിച്ച പ​രാ​തി​യി​ൽ കു​റ്റ്യാ​ടി പൊ​ലീ​സ് ചാ​ർ​ജ് ചെ​യ്ത കേ​സി​ലാ​ണ് വി​ധി. 2022 ന​വം​ബ​ർ അ​ഞ്ചി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​ഡ്വ. മ​നോ​ജ് അ​രൂ​ർ ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button