ThrissurKeralaNattuvarthaLatest NewsNews

അ​ര​ക്കി​ലോ ക​ഞ്ചാ​വു​മാ​യി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

വെ​സ്റ്റ് ബം​ഗാ​ള്‍ മു​ർ​ശി​ദാ​ബാ​ദ് സ്വ​ദേ​ശി ഇ​ജാ​ജു​ൽ ശൈ​ഖി​(38)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

കു​ന്നം​കു​ളം: അ​ര​ക്കി​ലോ ക​ഞ്ചാ​വു​മാ​യി അന്യസംസ്ഥാന തൊ​ഴി​ലാ​ളി​ പൊലീസ് പിടിയിൽ. വെ​സ്റ്റ് ബം​ഗാ​ള്‍ മു​ർ​ശി​ദാ​ബാ​ദ് സ്വ​ദേ​ശി ഇ​ജാ​ജു​ൽ ശൈ​ഖി​(38)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. ആ​ല്‍ത്ത​റ​യി​ൽ​ നി​ന്ന് കു​ന്നം​കു​ളം പൊ​ലീ​സ് ആണ് പി​ടി​കൂ​ടിയത്.

Read Also : മഹാരാജാവിൻ്റെ എഴുന്നള്ളത്ത് പ്രമാണിച്ച് എല്ലാവരും ‘പിണുദീപം’ തെളിയിക്കണമെന്ന് ഉത്തരവ്: പരിഹസിച്ച് സന്ദീപ് വാചസ്പതി

ആ​ല്‍ത്ത​റ പ​ഴ​യ ത​പാ​ൽ ഓ​ഫീസ് ബ​സ് സ്റ്റോ​പ്പി​ന​ടു​ത്തു​ള്ള ക്വാ​ർ​ട്ടേ​ഴ്സി​ലാ​ണ് ഇ​യാ​ള്‍ താ​മ​സി​ച്ചി​രു​ന്ന​ത്. വെ​സ്റ്റ് ബം​ഗാ​ൾ, ഒ​ഡി​ഷ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് ക​ഞ്ചാ​വ് ട്രെ​യി​ന്‍ മാ​ര്‍ഗം കൊ​ണ്ടു​വ​ന്ന് വ​ട​ക്കേ​ക്കാ​ട്, ആ​ല്‍ത്ത​റ, പു​ന്നൂ​ക്കാ​വ് മേ​ഖ​ല​ക​ളി​ല്‍ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ക്ക് വ്യാ​പ​ക​മാ​യി വി​ല്‍പ​ന ന​ട​ത്തു​ന്നു​വെ​ന്ന് പൊ​ലീ​സ് ര​ഹ​സ്യ അ​ന്വേ​ഷ​ണ വി​ഭാ​ഗം റി​പ്പോ​ര്‍ട്ട് ന​ല്‍കി​യി​രു​ന്നു. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കു​റ​ച്ചു​കാ​ല​മാ​യി ഇ​യാ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

Read Also : ശബരിമലയ്ക്ക് പോകുന്നവര്‍ അതീവ ജാഗ്രത പാലിക്കണം, 4 ജില്ലകളില്‍ പ്രത്യേക ശ്രദ്ധ വേണം: മുഖ്യമന്ത്രി പിണറായി വിജയന്‍

കു​ന്നം​കു​ളം സി.​ഐ യു.​കെ. ഷാ​ജ​ഹാ​ൻ ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തൃ​ശൂ​ര്‍ ജി​ല്ല പ്ര​ത്യേ​ക ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡ് അം​ഗ​ങ്ങ​ള്‍ കു​ന്നം​കു​ളം ടൗ​ണി​ല്‍ നി​ന്നും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ അ​ന്ത​ര്‍ സം​സ്ഥാ​ന ബ​ന്ധ​ങ്ങ​ള്‍ പൊ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണ്.

അറസ്റ്റിലായ യുവാവിനെ കോടതിയിൽ ഹാജരാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button