Latest NewsNewsBusiness

ചരക്ക് കയറ്റുമതിക്കായി ഉൾനാടൻ ജലപാതകൾ! വിതരണ ശൃംഖലയിൽ പുതിയ മാറ്റങ്ങൾക്ക് തുടക്കമിട്ട് ആമസോൺ

ആമസോൺ ഉൾനാടൻ ജലഗതാഗത ശൃംഖലയ്ക്ക് തുടക്കമിടുന്നതോടെ കേരളത്തിന് പ്രതീക്ഷകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്

വിതരണ ശൃംഖലയിൽ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ആഗോള ഇ-കോമേഴ്സ് ഭീമനായ ആമസോൺ. റോഡ്, റെയിൽ, വ്യോമ മാർഗം എന്നിങ്ങനെ ലഭ്യമായ ഗതാഗത മാർഗ്ഗങ്ങളിലൂടെയാണ് ആമസോൺ ചരക്ക് കയറ്റുമതി ചെയ്യുന്നത്. ഈ വിതരണ ശൃംഖലയിലേക്ക് പുതിയ ഗതാഗത മാർഗ്ഗമാണ് ആമസോൺ കൂട്ടിച്ചേർത്തിരിക്കുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, നദികളും കനാലകളും കായലുകളും ഉൾപ്പെടുന്ന, 14,500 കിലോമീറ്റർ സഞ്ചരിക്കാവുന്ന ഉൾനാടൻ ജലപാതകളിലൂടെ ചരക്ക് നീക്കം സുഗമമാക്കാനാണ് ആമസോൺ ലക്ഷ്യമിടുന്നത്.

ഉൾനാടൻ ജലപാതകൾ സജ്ജീകരിക്കുന്നതിനായി കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിന് കീഴിലുള്ള ഇൻലാൻഡ് വാട്ടർബേസ് അതോറിറ്റി ഓഫ് ഇന്ത്യയുമായി ആമസോൺ ധാരണാപത്രത്തിൽ ഒപ്പുവെച്ചിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ പട്നയ്ക്കും കൊൽക്കത്തയ്ക്കും ഇടയിലുള്ള ജലപാതയിലാണ് ചരക്ക് നീക്കം ആരംഭിക്കുക. വൈകാതെ മറ്റ് സംസ്ഥാനങ്ങളിലെ ജലപാതകളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കുന്നതാണ്.

Also Read: റോബിൻ വൻ പോലീസ് സന്നാഹത്തോടെ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു, ബസ് പത്തനംതിട്ട പോലീസ് ക്യാമ്പിലേക്ക് മാറ്റി

ആമസോൺ ഉൾനാടൻ ജലഗതാഗത ശൃംഖലയ്ക്ക് തുടക്കമിടുന്നതോടെ കേരളത്തിന് പ്രതീക്ഷകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. കേരളത്തിൽ വർഷങ്ങളായി മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിച്ചുവരുന്ന ഒന്നാണ് ഉൾനാടൻ ജലഗതാഗത സംവിധാനം. കേരളത്തിന്റെ ഉൾനാടൻ ജലഗതാഗതത്തിൽ നദികളും കായലുകളും ഉൾപ്പെടുന്നുണ്ട്. ആമസോൺ ഉടൻ തന്നെ കേരളത്തിലെ സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തുമെന്നാണ് പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button