KeralaLatest NewsNews

ഇരുചക്രവാഹന യാത്രികരാണോ: ഹെൽമെറ്റ് ഉപയോഗിക്കുന്നതിന്റെ പ്രാധാന്യം വിശദമാക്കി പോലീസ്

തിരുവനന്തപുരം: ഇരുചക്ര വാഹന യാത്രികർ ഹെൽമെറ്റ് ഉപയോഗിക്കുന്നതിന്റെ പ്രാധാന്യം വിശദമാക്കി പോലീസ്. ഇരുചക്രവാഹനാപകടങ്ങളിൽ പൊതുവെ തലയ്ക്കാണ് ക്ഷതമേൽക്കുക. തലയോട്ടിക്ക് പൊട്ടൽ സംഭവിക്കുക, തലച്ചോറിനു പരിക്ക് പറ്റുക തുടങ്ങി ഇടിയുടെ ആഘാതത്തിന്റെ തോത് കുറയ്ക്കാൻ ഹെൽമെറ്റ് കൃത്യമായി ധരിക്കുന്നത് എന്തുകൊണ്ടും സഹായകമാണെന്ന് പോലീസ് വ്യക്തമാക്കി.

Read Also: മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ കൊല്ലപ്പെട്ട കേസില്‍ ശിക്ഷ വിധിച്ച് കോടതി

ഹെൽമെറ്റിന്റെ പുറംചട്ടയ്ക്കു താഴെയുളള Shock Absorbing Lining അപകടം നടക്കുമ്പോൾ തലയോട്ടിയിലേൽക്കുന്ന ശക്തമായ ക്ഷതം കുറയ്ക്കാൻ സഹായിക്കുന്നു. മാത്രമല്ല, മസ്തിഷ്‌കത്തിന് ഗുരുതരമായ പരുക്കു പറ്റാതെയും സംരക്ഷിക്കുന്നു. ഗുണനിലവാരമുള്ളതും ശിരസ്സിന് അനുയോജ്യമായ വലുപ്പത്തിലുളളതുമായ ഹെൽമെറ്റ് വാങ്ങുക. ഫെയ്‌സ് ഷീൽഡ് ഉളളതുതന്നെ വാങ്ങാൻ ശ്രമിക്കുക. വില കുറഞ്ഞ ഹെൽമെറ്റ് സുരക്ഷിതമല്ലെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നു.

പോലീസിന്റെ കയ്യിൽനിന്നു രക്ഷപ്പെടാൻ വേണ്ടിയല്ല, സ്വന്തം ജീവൻ രക്ഷിക്കാനും നിങ്ങളുടെ കുടുംബത്തിന് നിങ്ങളെ നഷ്ടപ്പെടാതിരിക്കാനുമാണ് ഹെൽമെറ്റ് ധരിക്കുന്നത്. ചിൻസ്ട്രാപ്പ് ഉപയോഗിച്ച് ഹെൽമെറ്റ് ശിരസ്സിൽ മുറുക്കി ഉറപ്പിക്കാൻ മറക്കണ്ട. ചിൻ സ്ട്രാപ്പ് മുറുക്കിയില്ലെങ്കിൽ അപകടം ഉണ്ടാകുമ്പോൾ ഹെൽമെറ്റ് ആദ്യംതന്നെ തെറിച്ചുപോകാൻ സാധ്യതയുണ്ടെന്നും പോലീസ് ഓർമ്മിപ്പിക്കുന്നു.

Read Also: കണക്കിൽപ്പെടാത്ത 360 കോടിയുടെ ഇടപാടുകൾ: ശ്രീധന്യ കൺസ്ട്രക്ഷൻസിലെ റെയ്ഡ് വിവരങ്ങൾ ഇഡിയ്ക്ക് കൈമാറാൻ ആദായ നികുതി വകുപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button