Latest NewsKeralaNews

വയനാട്ടില്‍ ബൈക്ക് കാറും കൂട്ടിയിടിച്ച് അപകടം: 24കാരന് ദാരുണാന്ത്യം 

കല്‍പ്പറ്റ: മീനങ്ങാടിക്കടുത്ത അപ്പാട് പന്നിമുണ്ടയില്‍ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 24കാരന് ദാരുണാന്ത്യം. അപ്പാട് മൈലമ്പാടി റോഡില്‍ സ്രാമ്പിക്കല്‍ പരേതനായ രാമന്റെയും ജാനുവിന്റെയും മകന്‍ സുധീഷ് (24) ആണ് മരിച്ചത്.

നിയന്ത്രണം വിട്ട ബൈക്ക് കാറിലിടിക്കുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെയായിരുന്നു അപകടം. മീനങ്ങാടി കോ ഓപ്പറേറ്റിവ് പ്രസിലെ ജീവനക്കാരനാണ് സുധീഷ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button