KeralaLatest NewsNews

16കാരിയെ പീഡനത്തിന് ഇരയാക്കി, പോക്‌സോ കേസില്‍ സിപിഎം നേതാവ് അറസ്റ്റില്‍

ചെര്‍പ്പുളശ്ശേരി: പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരിയില്‍ പോക്‌സോ കേസില്‍ സിപിഎം പ്രാദേശിക നേതാവ് അറസ്റ്റില്‍. ചെര്‍പ്പുളശ്ശേരി പന്നിയംകുറുശ്ശിയിലെ കെ അഹമ്മദ് കബീര്‍ ആണ് അറസ്റ്റിലായത്. 16കാരിയുടെ പരാതിയിലാണ് അറസ്റ്റ്. നേരത്തെ ഡിവൈഎഫ്‌ഐ ബ്ലോക്ക് നേതാവായിരുന്നു ഇയാള്‍. അഹമ്മദ് കബീറിനെ പുറത്താക്കിയതായി സിപിഎം ലോക്കല്‍ സെക്രട്ടറി പ്രതികരിച്ചു.

ഇന്നലെ വൈകീട്ടാണ് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. പെൺകുട്ടിയും കുടുംബവുമാണ് പോലീസിൽ പരാതി നൽകിയത്. പരാതിയിൽ കഴമ്പുണ്ടെന്ന് വ്യക്തമായതോടെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button