MalappuramKeralaNattuvarthaLatest NewsNews

പിവി അൻവറിനെതിരെ നവകേരള സദസിൽ പരാതി: മിച്ചഭൂമി കണ്ടുകെട്ടണമെന്ന് ആവശ്യം

മലപ്പുറം: നിലമ്പൂർ എംഎൽഎ പിവി അൻവറിനെതിരെ നവകേരള സദസിൽ പരാതി. ഭൂപരിഷ്കരണ നിയമം ലംഘിച്ച് അൻവറും കുടുംബവും കൈവശം വെച്ചിരിക്കുന്ന മിച്ചഭൂമി സർക്കാരിലേക്ക് കണ്ട് കെട്ടണമെന്ന താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡ് ഉത്തരവ് നടപ്പാക്കാത്തതിനെതിരെയാണ് പരാതി.

കേരളത്തിലെ ആദ്യഇടതുപക്ഷ സർക്കാർ കൊണ്ട് വന്ന ഭൂപരിഷ്കരണ നിയമം ലംഘിച്ച് പിവി അൻവറും കുടുംബവും കൈവശം വെക്കുന്ന പരിധിയിൽ കവിഞ്ഞ മിച്ചഭൂമി തിരിച്ചുപിടിക്കണമെന്ന് പരാതിക്കാരനായ ചേ​ലേമ്പ്ര പുല്ലിപ്പറമ്പ് കെവി ഷാജി ആവശ്യപ്പെട്ടു. ഭൂരഹിതരില്ലാത്ത നവകേരള നിർമിതിക്കായി പ്രവർത്തിക്കുന്ന ഇടതുപക്ഷ സർക്കാർ ഈ വിഷയത്തിൽ നീതി നടപ്പിലാക്കണമെന്നാണ് പരാതിയിലെ ആവശ്യം. കോടതി ഉത്തരവുകൾ നടപ്പാക്കുന്നതിൽ തുടർച്ചയായി സർക്കാർ വീഴ്ച വരുത്തിയതായും പരാതിയിലുണ്ട്.

ചില്ലറ പ്രശ്നങ്ങൾക്ക് പരിഹാരം: കെഎസ്ആർടിസി ബസിൽ ജനുവരി മുതൽ ഡിജിറ്റലായി ടിക്കറ്റെടുക്കാം

അൻവറിനെതിരെ കേരള ഭൂപരിഷ്കരണ നിയമപ്രകാരം സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യാൻ സംസ്ഥാന ലാൻഡ് ബോർഡ് താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡ് ചെയർമാന് ഉത്തരവ് നൽകിയിരുന്നെങ്കിലും ഈ ഉത്തരവ് നടപ്പാക്കാത്തതിനെതിരെ താൻ ഹൈക്കോടതിയെ സമീപിച്ചിരുന്നതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button