Latest NewsNewsTechnology

ബോണസ് തുക നൽകിയിട്ടും ആശ്വാസമില്ല! എക്സിൽ നിന്നും ജീവനക്കാരുടെ എണ്ണം കൊഴിയുന്നു

എക്സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ ജീവനക്കാരുടെ പിൻബലത്തിലാണ് ഇപ്പോൾ കമ്പനിയുടെ പ്രവർത്തനം

ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ നിന്നും പടിയിറങ്ങുന്നവരുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ്. സീനിയർ, ജൂനിയർ തലങ്ങളിലുള്ള ജീവനക്കാർ വരെ എക്സിൽ നിന്നും രാജിവെയ്ക്കുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്. ജീവനക്കാരെ കമ്പനിയിൽ നിലനിർത്തുന്നതിനായി അടുത്തിടെ മസ്ക് ബോണസ് തുക നൽകുന്നത് പരിഷ്കരിച്ചിരുന്നു. എന്നാൽ, ഈ നടപടിയും മസ്കിന് ആശ്വാസമായി മാറിയില്ല. ബോണസ് തുക കൂടുതൽ ലഭിച്ചിട്ടും, ജീവനക്കാർ ഒന്നടങ്കം രാജിവെയ്ക്കുന്ന പ്രവണതയാണ് ഇപ്പോൾ എക്സിനെ വലയ്ക്കുന്നത്.

എക്സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ ജീവനക്കാരുടെ പിൻബലത്തിലാണ് ഇപ്പോൾ കമ്പനിയുടെ പ്രവർത്തനം. ഏതാനും ആഴ്ചകൾ കൊണ്ട് സെയിൽസ് ടീമിൽ നിന്നടക്കം നിരവധി ജീവനക്കാരാണ് കൂട്ടരാജി സമർപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷമാണ് ഇലോൺ ട്വിറ്ററിനെ ഏറ്റെടുത്തത്. പിന്നീട് ട്വിറ്റർ എന്ന പേര് മാറ്റി എക്സ് എന്ന് പുനർ നാമകരണം ചെയ്യുകയായിരുന്നു. ട്വിറ്ററിനെ ഏറ്റെടുത്ത സമയത്ത് ഏകദേശം പകുതിയിലധികം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഈ വർഷം കൂട്ടരാജിയും നടന്നതോടെ ജീവനക്കാരില്ലാതെ ബുദ്ധിമുട്ടുകയാണ് മസ്ക്. ജീവനക്കാരുടെ എണ്ണം കുറഞ്ഞതിന് പിന്നാലെ കമ്പനിയുടെ പരസ്യ വരുമാനത്തിലും ഗണ്യമായ ഇടിവാണ് ഉണ്ടായിരിക്കുന്നത്.

Also Read: തെലങ്കാനയിലെ ജനങ്ങൾക്ക് വേണ്ടി ബിജെപി തുടർന്നും പ്രവർത്തിക്കും: പ്രധാനമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button