Latest NewsKeralaNews

കഞ്ചാവ് വേട്ട: ബംഗാൾ സ്വദേശി അറസ്റ്റിൽ

ആലപ്പുഴ: കാലടി ടൗണിൽ നടത്തിയ പട്രോളിംഗിൽ 1.15 കിലോഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിലായി. പശ്ചിമബംഗാൾ മുർഷിദബാദ് സ്വദേശി ഹനീഫ് അലി ആണ് അറസ്റ്റിലായത്. എക്‌സൈസ് ഇൻസ്പെക്ടർ സിജോ വർഗീസിന്റെ നേതൃത്വത്തിൽ പിഒമാരായ നൈസാം കെ എ, ജോൺസൻ, സിഇഒ ഗിരീഷ് കൃഷ്ണൻ, രജിത് നായർ, ഡബ്ല്യുസിഇഒ ധന്യ കെ ജെ, ഡ്രൈവർ സജീഷ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

Read Also: പരാജയം ദൗര്‍ഭാഗ്യകരം: ‘കോണ്‍ഗ്രസിലെ തമ്മിലടി അവസാനിപ്പിച്ച് മതനിരപേക്ഷ നിലപാട് സ്വീകരിക്കണമെന്ന് മുഹമ്മദ് റിയാസ്‌

അതേസമയം, വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 1.6 കിലോഗ്രാം കഞ്ചാവുമായി കണ്ണൂർ മുല്ലക്കോട് സ്വദേശിനിയായ യുവതിയെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. തളിപ്പറമ്പ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ കെ ഷിജിൽ കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ 29 വയസ്സുള്ള നിഖില എന്ന യുവതിയാണ് അറസ്റ്റിലായത്.

ബുള്ളറ്റ് ലേഡി എന്ന് നാട്ടിൽ അറിയപ്പെടുന്ന ഇവർ ധാരാളം യാത്രകൾ നടത്തിയിരുന്നു. അതുവഴി ഉണ്ടായ ബന്ധങ്ങളാണ് കഞ്ചാവ് ഇടപാടുകൾക്ക് ഉപയോഗിച്ചിരുന്നതെന്ന് സംശയിക്കുന്നു. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Read Also: ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ആ പരിപാടി ഇനി വേണ്ട! ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകൾക്ക് കർശന നിർദ്ദേശവുമായി കേന്ദ്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button