ThiruvananthapuramLatest NewsKeralaNattuvarthaNews

ട​ർ​ഫി​ൽ ഫു​ട്ബോ​ൾ ക​ളി​ക്കാ​നെ​ത്തി​യ യു​വാ​വി​നെ ആക്രമിച്ചു: പ്രതികൾ അറസ്റ്റിൽ

ഊ​രൂ​ട്ട​മ്പ​ലം കൃ​ഷ്ണ​പു​രം വൈ​ഷ്ണ​വം വീ​ട്ടി​ൽ ആ​ന​ന്ദ്(24), സ​ഹോ​ദ​ര​ൻ അ​ച്ചു എ​ന്ന് വി​ളി​ക്കു​ന്ന അ​ര​വി​ന്ദ്(22), എ​രു​ത്താ​വൂ​ർ പ​ടി​ഞ്ഞാ​റേ​ന​ട പ​ടി​ന​ട​വീ​ട്ടി​ൽ രാ​ഹു​ൽ(29), മു​ട​വൂ​ർ​പാ​റ തേ​രി​ക്ക​വി​ള അ​ഖി​ൽ ഭ​വ​നി​ൽ അ​ഖി​ൽ (23), എ​രു​ത്താ​വൂ​ർ പ​ടി​ഞ്ഞാ​റേ​ന​ട മ​ല​ഞ്ചെ​രു​വി​ൽ വി​നീ​ഷ് ഭ​വ​നി​ൽ കി​ച്ചു എ​ന്ന് വി​ളി​ക്കു​ന്ന അ​രു​ൺ വി​ൻ​സി (25) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്

ബാ​ല​രാ​മ​പു​രം: ട​ർ​ഫി​ൽ ഫു​ട്ബാ​ൾ ക​ളി​ക്കാ​നെ​ത്തി​യ യു​വാ​വി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ൾ പൊലീസ് പിടിയിൽ. ഊ​രൂ​ട്ട​മ്പ​ലം കൃ​ഷ്ണ​പു​രം വൈ​ഷ്ണ​വം വീ​ട്ടി​ൽ ആ​ന​ന്ദ്(24), സ​ഹോ​ദ​ര​ൻ അ​ച്ചു എ​ന്ന് വി​ളി​ക്കു​ന്ന അ​ര​വി​ന്ദ്(22), എ​രു​ത്താ​വൂ​ർ പ​ടി​ഞ്ഞാ​റേ​ന​ട പ​ടി​ന​ട​വീ​ട്ടി​ൽ രാ​ഹു​ൽ(29), മു​ട​വൂ​ർ​പാ​റ തേ​രി​ക്ക​വി​ള അ​ഖി​ൽ ഭ​വ​നി​ൽ അ​ഖി​ൽ (23), എ​രു​ത്താ​വൂ​ർ പ​ടി​ഞ്ഞാ​റേ​ന​ട മ​ല​ഞ്ചെ​രു​വി​ൽ വി​നീ​ഷ് ഭ​വ​നി​ൽ കി​ച്ചു എ​ന്ന് വി​ളി​ക്കു​ന്ന അ​രു​ൺ വി​ൻ​സി (25) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ബാ​ല​രാ​മ​പു​രം പൊ​ലീ​സ് ആണ് അ​റ​സ്റ്റ്​ ചെ​യ്തത്.

Read Also : ഇന്ത്യക്കാരെ ലക്ഷ്യമിട്ട് നിക്ഷേപ തട്ടിപ്പ്: നൂറിലേറെ ചൈനീസ് വെബ്‌സൈറ്റുകള്‍ നിരോധിക്കാൻ നീക്കവുമായി കേന്ദ്രം

ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് നാ​ലു​മ​ണി​യോ​ടെ ന​രു​വാ​മൂ​ട് ആ​ര​തി​യി​ൽ അ​ഭി​ജി​ത്തി(20)നെ​യാ​ണ് സം​ഘം അ​ക്ര​മി​ച്ച​ത്. എ​രു​ത്താ​വൂ​രു​ള്ള ട​ർ​ഫി​ൽ ഫു​ട്ബാ​ൾ മാ​ച്ച് ക​ളി​ക്കാ​നെ​ത്തി​യ അ​ഭി​ജി​ത്ത് ബൈ​ക്ക് പാ​ർ​ക്ക് ചെ​യ്ത് ട​ർ​ഫി​ലേ​ക്ക് ന​ട​ന്നു പോ​കു​മ്പോ​ൾ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന പ്ര​തി​ക​ൾ ബൈ​ക്ക് മാ​റ്റാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും തു​ട​ർ​ന്ന്, വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​വു​ക​യും പ്ര​തി​ക​ൾ ഹെ​ൽ​മ​റ്റ് കൊ​ണ്ട് അ​ഭി​ജി​ത്തി​ന്റെ ത​ല​യി​ലും ക​മ്പി​കൊ​ണ്ട് മു​തു​കി​ലും അ​ടി​ച്ചു പ​രി​ക്കേ​ല്പി​ക്കു​ക​യാ​യി​രു​ന്നു.

ശാ​ന്തി​വി​ള ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്ക്​ ശേ​ഷം ബാ​ല​രാ​മ​പു​രം പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി തി​രി​കെ പോ​യ അ​ഭി​ജി​ത്തി​നെ പ്ര​തി​ക​ൾ ഫോ​ൺ വി​ളി​ച്ച് കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത ബാ​ല​രാ​മ​പു​രം പൊ​ലീ​സ് അ​ഞ്ച് പ്ര​തി​ക​ളെ​യും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ബാ​ല​രാ​മ​പു​രം എ​സ്.​എ​ച്ച്.​ഒ വി​ജ​യ​കു​മാ​റി​ന്റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം എ​സ്.​ഐ​മാ​രാ​യ ആ​ന്റ​ണി ജോ​സ​ഫ് നെ​റ്റോ, പു​ഷ്പാം​ഗ​ദ​ൻ ആ​ചാ​രി, എ​സ് സി.​പി.​ഒ​മാ​രാ​യ സ​ന്തോ​ഷ് കു​മാ​ർ, ഉ​ല്ലാ​സ്, സ​ന്തോ​ഷ് എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button