ThiruvananthapuramKeralaNattuvarthaLatest NewsNews

48 ചാ​ക്ക് പു​ക​യി​ല ഉ​ല്‍​പ്പ​ന്ന​ങ്ങ​ളു​മാ​യി ര​ണ്ടു​പേർ അറസ്റ്റിൽ

മ​ല​പ്പു​റം സ്വ​ദേ​ശി സെ​യ്ഫു​ദ്ദീ​ന്‍ (36), പാ​ല​ക്കാ​ട് സ്വ​ദേ​ശി ഹം​സാ​സ്(26) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്

പേ​രൂ​ര്‍​ക്ക​ട: പു​ക​യി​ല ഉ​ല്‍​പ്പ​ന്ന​ങ്ങ​ളു​മാ​യി ര​ണ്ടു​പേ​ർ പൊലീസ് പിടിയിൽ. മ​ല​പ്പു​റം സ്വ​ദേ​ശി സെ​യ്ഫു​ദ്ദീ​ന്‍ (36), പാ​ല​ക്കാ​ട് സ്വ​ദേ​ശി ഹം​സാ​സ്(26) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പൂ​ന്തു​റ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ​ചെ​യ്തത്.

Read Also : രഹസ്യമായി ചേര്‍ന്ന യോഗത്തിലെ കാര്യങ്ങള്‍ ഒരു അധ്യാപകന്‍ റെക്കാര്‍ഡ് ചെയ്ത് മാധ്യമങ്ങള്‍ക്ക് നല്‍കി: വി ശിവന്‍കുട്ടി

ക​ഴി​ഞ്ഞ നാ​ലി​ന് വെ​ളു​പ്പി​ന് പൂ​ന്തു​റ സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ പ​ത്തേ​ക്ക​ര്‍ ഗ്രൗ​ണ്ടി​നു സ​മീ​പം ക​ച്ച​വ​ട​ത്തി​നെ​ത്തി​ച്ച 48 ചാ​ക്ക് പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ ആണ് പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത്. ല​ഹ​രി പ​ദാ​ര്‍​ഥ​ങ്ങ​ള്‍ കൊ​ണ്ടു​വ​ന്ന ഒ​രു പി​ക്അ​പ് വാ​ഹ​ന​വും 3, 69,000 രൂ​പ​യും പൊലീ​സ് പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.

അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button