KeralaLatest NewsNews

കേന്ദ്ര സർക്കാരിനെതിരെ ഒരക്ഷരം മിണ്ടാതെ സെമി ബിജെപി കളിക്കുന്നതുകൊണ്ടാണ് കോൺഗ്രസ് തകരുന്നത്: ഇ പി ജയരാജൻ

തിരുവനന്തപുരം: രാജസിംഹാസനത്തിലിരുന്ന് കേരളത്തെ ദ്രോഹിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ ഒരക്ഷരം മിണ്ടാതെ സെമി ബിജെപി കളിക്കുന്നതുകൊണ്ടാണ് കോൺഗ്രസ് തകരുന്നതെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. മുഖ്യമന്ത്രിയെയും കുടുംബത്തെയും തെറിവിളിച്ചതുകൊണ്ട് കോൺഗ്രസ് രക്ഷപ്പെടില്ല. വി ഡി സതീശനെപ്പോലെ തലക്കനവും അഹങ്കാരവും ധിക്കാരവുമുള്ള നേതാക്കളാണ് കോൺഗ്രസിന്റെ ഗതികേടെന്ന് അദ്ദേഹം പറഞ്ഞു.

Read Also: ഓയൂരിലെ കുട്ടിയ തട്ടിക്കൊണ്ടുപോയ കുടുംബം മറ്റു കുട്ടികളേയും നോട്ടമിട്ടു, കുട്ടികളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്ത്

കേരളത്തിൽ നിന്നുള്ള 18 യുഡിഎഫ് എംപിമാരിൽ ഒരാൾ കേന്ദ്രത്തിനെതിരെ അടിയന്തര പ്രമേയം അവതരിപ്പിച്ചപ്പോൾ സതീശനും കൂട്ടരും അദ്ദേഹത്തെ ആക്രമിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ അഞ്ച് സംസ്ഥാനങ്ങളിലും ജയിക്കുമെന്നാണ് കോൺഗ്രസ് നേതാക്കൾ പറഞ്ഞത്. അവരുടെ നയത്തിന്റെയും നടപടിയുടെയും ഫലമാണ് ഈ തകർച്ച. ഇന്ത്യയിലെ മറ്റേതെങ്കിലും കക്ഷികളുമായി ധാരണയിലെത്താൻ അവർ തയ്യാറാവുന്നില്ല. തെറ്റുതിരുത്തി മുന്നോട്ടുപോവാനുള്ള സുവർണാവസരമാണിത്. കേരളത്തിന് അർഹമായ 61,624 കോടി രൂപ തടഞ്ഞുവച്ച കേന്ദ്ര സർക്കാർ രാഷ്ട്രീയ വിരോധം തീർക്കുകയാണ്. അതേക്കുറിച്ച് പറയാൻ മാധ്യമങ്ങളും പ്രതിപക്ഷവും തയ്യാറാകുന്നില്ലെന്ന് അദ്ദേഹം വിമർശിച്ചു.

Read Also: ചോദ്യത്തിന് കോഴ: മഹുവ മൊയ്ത്രയെ പുറത്താക്കാന്‍ ശുപാര്‍ശ ചെയ്യുന്ന എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് ലോക്‌സഭയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button