Latest NewsKeralaNews

ഗവർണർക്ക് കിട്ടുന്ന പരാതികളൊക്കെ സർക്കാരിനയച്ച് വിശദീകരണം തേടേണ്ട കാര്യമില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: ഗവർണർക്ക് പല പരാതികളും കിട്ടുമെന്നും അതൊക്കെ സർക്കാരിനയച്ച് വിശദീകരണം തേടേണ്ട ആവശ്യം ഗവർണർക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അതിന് മറുപടി കൊടുക്കാൻ സർക്കാർ ബാധ്യസ്ഥമല്ല. സർക്കാർ എന്തിന് മറുപടി കൊടുക്കണമെന്ന് അദ്ദേഹം ചോദിക്കുന്നു.

Read Also: ആകർഷകമായ നിറങ്ങളിൽ ഇൻഫിനിക്സ് സ്മാർട്ട് 8 വരുന്നു! ഇങ്ങനെ പർച്ചേസ് ചെയ്താൽ 600 രൂപ കിഴിവ്

ഒരു പ്രശ്നം ഗവർണർക്ക് ബോധ്യപ്പെട്ടാൽ അത് സർക്കാരിനോട് ചോദിച്ചാൽ മറുപടി കൊടുക്കും. അല്ലാതെ ഏതേലും കാര്യങ്ങൾ ആരെങ്കിലും ഉന്നയിച്ച് കത്ത് ഗവർണർക്കെഴുതിയാൽ ആ കത്തിന്റെ അടിസ്ഥാനത്തിൽ നിങ്ങള് വിശദീകരണം താ എന്ന് പറയുന്നത് സാധാരണ നടപടി ക്രമമമല്ല. അതൊരു ഗവർണറും ചെയ്യാത്തതാണ്. അദ്ദേഹം ആ രീതി നേരത്തെ സ്വീകരിച്ചതായി കാണുന്നു. അത് അഭികാമമ്യമായ കാര്യമല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read Also: സ്റ്റേഷനില്‍ വച്ച്‌ എസ്‌ഐയുടെ കൈയില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി: യുവതിക്ക് ഗുരുതരപരിക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button