Latest NewsNewsBusiness

ആഗോള ഘടകങ്ങൾ അനുകൂലം: ആഭ്യന്തര സൂചികകൾ ഇന്നും നേട്ടത്തിൽ

ഇന്നലെ മികച്ച പ്രകടനം കാഴ്ചവച്ച അദാനി ഗ്രൂപ്പ് ഓഹരികൾ ഇന്ന് വ്യാപാരത്തിന്റെ ഓരോ വേളയിലും ചാഞ്ചാട്ടങ്ങൾക്ക് വിധേയമായിരുന്നു

ആഴ്ചയുടെ അവസാന ദിനമായ ഇന്ന് നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ആഗോള തലത്തിലും, ആഭ്യന്തര തലത്തിലുമുള്ള ഘടകങ്ങൾ അനുകൂലമായി മാറിയതോടെയാണ് ഇന്ത്യൻ ആഭ്യന്തര സൂചികകൾ ഇന്നും കുതിച്ചുയർന്നത്. അടിസ്ഥാന പലിശ നിരക്കുകളിൽ മാറ്റം വരുത്താത്ത റിസർവ് ബാങ്കിന്റെ നടപടിയും, ഇന്ത്യയുടെ ജിഡിപി വളർച്ച സാധ്യത 7.00 ശതമാനമാക്കി ഉയർത്തിയതും നിക്ഷേപകർക്ക് ആശ്വാസമായി. വ്യാപാരത്തിന്റെ ഒരുവേള നിഫ്റ്റി സർവകാല റെക്കോർഡായ 21,000 പോയിന്റ് ഭേദിച്ചിരുന്നു. എന്നാൽ, അവസാന മണിക്കൂറുകളിൽ 68 പോയിന്റ് നേട്ടത്തിൽ 20,969.0-ലാണ് വ്യാപാരം പൂർത്തിയാക്കിയത്. ബിഎസ്ഇ സെൻസെക്സ് 303.91 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 69,825.60-ൽ വ്യാപാരം അവസാനിപ്പിച്ചു.

ഇന്നലെ മികച്ച പ്രകടനം കാഴ്ചവച്ച അദാനി ഗ്രൂപ്പ് ഓഹരികൾ ഇന്ന് വ്യാപാരത്തിന്റെ ഓരോ വേളയിലും ചാഞ്ചാട്ടങ്ങൾക്ക് വിധേയമായിരുന്നു. അദാനി എനർജി സൊല്യൂഷൻസ് 6 ശതമാനവും, അദാനി ഗ്രീൻ എനർജി 4.27 ശതമാനവും, അദാനി പവർ 4.61 ശതമാനവും നഷ്ടം നേരിട്ടു. റിസർവ് ബാങ്കിന്റെ ധനനയത്തിന് പിന്നാലെ ബാങ്കിംഗ് ഓഹരികളിൽ മികച്ച മുന്നേറ്റമാണ് ഉണ്ടായത്. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, വിപ്രോ തുടങ്ങിയവയുടെ ഓഹരികൾ മികച്ച നേട്ടം കൊയ്തു.

Also Read: മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസമായി സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനം, സ്വന്തം വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button