Latest NewsKeralaNews

ഗാർഹിക പീഡനം: യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

പത്തനംതിട്ട: യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പത്തനംതിട്ടയിലാണ് സംഭവം. ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ തുടങ്ങിയ വകുപ്പുകളാണ് ഭർത്താവിനെതിരെ ചുമത്തിയിരിക്കുന്നത്.

Read Also: ശബരിമലയിലെ ഇപ്പോഴത്തെ തിരക്ക് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥ: രാഹുൽ മാങ്കൂട്ടത്തിൽ

വെച്ചൂച്ചിറ പോലീസ് ആണ് ഭർത്താവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഒക്ടോബർ 30ന് പെരുന്തേനരുവിയിൽ ചാടി 31 കാരിയായ ടെസ്സി എന്ന യുവതി ആത്മഹത്യ ചെയ്തത്. ചാത്തൻതറ സ്വദേശി കെ എസ് അരവിന്ദ് (36) ആണ് അറസ്റ്റിലായത്. ഭർത്താവിൽ നിന്നുള്ള ശാരീരിക മാനസിക പീഡനത്തെ തുടർന്നാണ് ടെസ്സി ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

Read Also: നവകേരളാ ബസിന് നേരെ ഷൂ എറിഞ്ഞു: ഏറിനൊക്കെ പോയാൽ നടപടി വരുമ്പോൾ വല്ലാതെ വിലപിച്ചിട്ട് കാര്യമില്ലെന്ന് മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button