Latest NewsKeralaNews

വിലക്ക് ലംഘിച്ച് നവകേരള സദസിന് പണം അനുവദിച്ചു, പഞ്ചായത്ത് പ്രസിഡന്റിന് സസ്‌പെന്‍ഷന്‍

കോട്ടയം: വിലക്ക് ലംഘിച്ച് നവകേരള സദസിന് പണം അനുവദിച്ച പഞ്ചായത്ത് പ്രസിഡന്റിനെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തു. കോട്ടയം വെച്ചൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ഷൈലകുമാറിനെയാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ഭാരവാഹിത്വത്തില്‍ നിന്നും കെപിസിസി സസ്‌പെന്‍ഡ് ചെയ്തത്.

Read Also: വ്യാജ നോട്ടുകളുടെ നിര്‍മ്മാണം ഇനിമുതല്‍ ദേശവിരുദ്ധ കുറ്റം: കേന്ദ്ര സര്‍ക്കാര്‍

പഞ്ചായത്ത് കമ്മറ്റിയില്‍ ഭൂരിപക്ഷം അംഗങ്ങളുടെ തീരുമാന പ്രകാരം 50,000 രൂപയാണ് നവകേരള സദസിനായി പഞ്ചായത്ത് സംഭാവന നല്‍കിയത്. ഇതേതുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റിനെതിരെ പ്രതിഷേധവുമായി യുഡിഎഫ് രംഗത്തെത്തിയിരുന്നു.

പ്രസിഡന്റിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസിക്ക് കത്ത് നല്‍കുമെന്നും വൈക്കം ബ്ലോക്ക് കമ്മിറ്റി അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button