Latest NewsNewsBusiness

അസമിൽ വമ്പൻ ബിസിനസ് വിപുലീകരണത്തിന് ലക്ഷ്യമിട്ട് ടാറ്റ ഗ്രൂപ്പ്, നിക്ഷേപിക്കുക കോടികൾ

ഇന്ത്യയുടെ വ്യവസായ മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ടാണ് ടാറ്റ ഗ്രൂപ്പ് ഓരോ പദ്ധതികളും ആവിഷ്കരിക്കുന്നത്

ഡിസ്പൂർ: ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനമായ അസമിൽ വമ്പൻ ബിസിനസ് വിപുലീകരണത്തിന് ലക്ഷ്യമിട്ട് ടാറ്റ ഗ്രൂപ്പ്. റിപ്പോർട്ടുകൾ പ്രകാരം, അസമിൽ സെമി കണ്ടക്ടർ പ്ലാന്റുകൾ നിർമ്മിക്കാനാണ് ടാറ്റ ഗ്രൂപ്പ് പദ്ധതിയിടുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള അപേക്ഷ അസം സർക്കാറിന് മുൻപാകെ ടാറ്റ ഗ്രൂപ്പ് സമർപ്പിച്ചിട്ടുണ്ട്. സെമി കണ്ടക്ടർ പ്ലാന്റുകൾ നിർമ്മിക്കുന്നതിനായി 40,000 കോടി രൂപയുടെ നിക്ഷേപമാണ് ടാറ്റ ഗ്രൂപ്പ് നടത്തുന്നതെന്ന് മുഖ്യമന്ത്രി ഹമന്ത ബിശ്വ ശർമ്മ അറിയിച്ചു. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് അദ്ദേഹം ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.

കോടികളുടെ നിക്ഷേപം അസമിലേക്ക് എത്തുന്നതോടെ, സംസ്ഥാനത്തിന്റെ വിവിധ മേഖലകൾ അതിവേഗം വളർച്ച കൈവരിക്കുന്നതാണ്. ഇന്ത്യയുടെ വ്യവസായ മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ടാണ് ടാറ്റ ഗ്രൂപ്പ് ഓരോ പദ്ധതികളും ആവിഷ്കരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനോടകം തന്നെ ടാറ്റ ഗ്രൂപ്പ് കോടികളുടെ നിക്ഷേപം നടത്തിയിട്ടുണ്ട്. അടുത്തിടെ ഇന്ത്യയിലെ ഐഫോൺ നിർമ്മാണ കമ്പനിയായ വിസ്ട്രോണിനെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. ഇതിന് പുറമേ, ഐഫോൺ നിർമ്മാണ ഫാക്ടറി തുറക്കാനും ടാറ്റ ഗ്രൂപ്പ് പദ്ധതിയിടുന്നുണ്ട്. തമിഴ്നാട്ടിലാണ് പുതിയ പ്ലാന്റ് സ്ഥാപിക്കാൻ സാധ്യത.

Also Read: പാലക്കാട് നാലുവയസുകാരനെ കൊലപ്പെടുത്തി: കൊലപ്പെടുത്തിയത് പിതൃസഹോദരന്റെ ഭാര്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button