Latest NewsNewsBusiness

സാംസംഗിന്റെ ഈ സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ്! കണ്ടെത്തിയിട്ടുള്ളത് ഗുരുതര സുരക്ഷാ വീഴ്ച

സാംസംഗ് പുറത്തിറക്കുന്ന സുരക്ഷാ അപ്ഡേറ്റുകൾ ഉടൻ തന്നെ ഇൻസ്റ്റാൾ ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം

സാംസംഗ് സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നവർക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകി കേന്ദ്ര സർക്കാർ. ഉപകരണത്തിന്റെ നിയന്ത്രണങ്ങൾ മുഴുവൻ കൈക്കലാക്കാൻ സാധിക്കുന്ന ഗുരുതര പ്രശ്നമാണ് കണ്ടെത്തിയിരിക്കുന്നത്. കേന്ദ്രസർക്കാരിന് കീഴിലുള്ള കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പങ്കുവെച്ചിട്ടുണ്ട്. സിഐവിഎന്‍-2023-0360 വള്‍നറബിലിറ്റി നോട്ടില്‍ ആന്‍ഡ്രോയിഡ് 11 മുതല്‍ 14 വരെ വേര്‍ഷനുകളില്‍ പ്രവര്‍ത്തിക്കുന്ന സാംസംഗ് ഫോണുകളുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്നങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്.

സാംസംഗ് സ്മാർട്ട്ഫോണിലെ സുരക്ഷാ സംവിധാനമായ നോക്സ്, ഫേഷ്യൽ റെക്കഗ്നിഷൻ സോഫ്റ്റ്‌വെയർ, എആർ ഇമോജി ആപ്പിലെ ഓതറൈസേഷൻ പ്രക്രിയ, സ്മാർട്ട് ക്ലിപ് ആപ്പ് തുടങ്ങി ഫോണുകളുടെ നിരവധി ഭാഗങ്ങളിലാണ് ഗവേഷകർ പ്രശ്നങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ഇവയ്ക്ക് സുരക്ഷാ നിയന്ത്രണങ്ങൾ മറികടക്കാനും സുപ്രധാന വിവരങ്ങളിലേക്ക് അനുവാദമില്ലാതെ പ്രവേശിക്കാനും കഴിയുന്നതാണ്. ആൻഡ്രോയിഡ് 11, 12, 13, 14 എന്നീ വേർഷനുകളിൽ സുരക്ഷാ പ്രശ്നങ്ങൾ ഉള്ളതിനാൽ, സാംസംഗ് ഗാലക്സി എസ്23 സീരീസ്, ഗാലക്സി ഫ്ലിപ് 5, ഗാലക്സി ഫോൾഡ് 5 ഉൾപ്പെടെയുള്ള സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. കൂടാതെ, കമ്പനി പുറത്തിറക്കുന്ന സുരക്ഷ അപ്ഡേറ്റുകൾ ഉടൻ തന്നെ ഇൻസ്റ്റാൾ ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം.

Also Read: ജില്ല ജഡ്ജിയിൽ നിന്ന് ലൈംഗികാതിക്രമം, പരാതിപ്പെട്ടിട്ടും നടപടിയില്ല: ജീവനൊടുക്കാൻ അനുവാദം തേടി വനിതാ ജഡ്ജി

shortlink

Related Articles

Post Your Comments

Related Articles


Back to top button