KeralaLatest NewsNews

നവകേരള സദസ്സിനിടെ കുഴഞ്ഞുവീണ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ ആരോഗ്യത്തിൽ പുരോഗതി

നവകേരള സദസ്സിനിടെ കുഴഞ്ഞുവീണ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടിയുടെ ആരോഗ്യത്തിൽ പുരോഗതിയെന്ന് റിപ്പോർട്ട്. ആലപ്പുഴ ഗവ.ടിഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഹൃദ്രോഗ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം. നവകേരള സദസ്സിനിടെ ഇന്നു രാവിലെ 9.30 ഓടെയാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.

മന്ത്രിയുടെ ഹൃദയമിടിപ്പ് നിയന്ത്രിക്കുന്നതിനായി പേസ് മേക്കര്‍ഘടിപ്പിച്ചിട്ടുണ്ട്. മുന്‍പ് ഒരു തവണ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായിട്ടുണ്ട്. ഹൃദയമിടിപ്പ് പരിശോധനയില്‍ നേരിയ കുറവ് കാണുന്നുണ്ട്. പേസ് മേക്കര്‍ പരിശോധിക്കാന്‍ പേസ് മേക്കര്‍ നിര്‍മ്മാതാക്കളായ കമ്പനിയുടെ ടെക്നീഷ്യന്‍ വിഭാഗത്തെ അടിയന്തിരമായി അറിയിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.

അതേസമയം, യുഡിഎഫ് എംപിമാർ കേരളത്തിലെ ജനങ്ങളെ പറ്റിക്കുകയാണെന്ന് നവകേരള സദസിന്റെ വേദിയായ വൈക്കത്തെ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന സർക്കാരിനെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രസർക്കാരിൻറെ നയങ്ങൾക്കെതിരെ ഒരു വാക്ക് പോലും ഉച്ചരിക്കാത്ത കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാർ കേരളത്തിലെ ജനങ്ങളെ പറ്റിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button