KeralaLatest NewsNews

നവകേരള സദസിനെതിരെ പ്രതിഷേധിച്ച അംഗപരിമിതനെ അധിക്ഷേപിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍

അംഗവൈകല്യമുള്ളവര്‍ എന്തിന് കറുത്ത കൊടിയും പിടിച്ച് നടക്കുന്നു, മര്‍ദ്ദിക്കുമ്പോള്‍ കൈയുണ്ടോ കാലുണ്ടോ എന്ന് ആരെങ്കിലും നോക്കുമോ?

കണ്ണൂര്‍:നവകേരള സദസിനെതിരെ പ്രതിഷേധിച്ച അംഗപരിമിതനെ അധിക്ഷേപിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. അംഗവൈകല്യമുള്ളവര്‍ എന്തിന് കറുത്ത കൊടിയും പിടിച്ച് നടക്കുന്നു. മര്‍ദ്ദിക്കുമ്പോള്‍ കൈയുണ്ടോ കാലുണ്ടോ എന്ന് ആരെങ്കിലും നോക്കുമോ എന്നും ഇ.പി ജയരാജന്‍ ചോദിച്ചു.

Read Also: ഗവര്‍ണര്‍ ആര്‍എസ്എസ് നിര്‍ദ്ദേശം അനുസരിച്ചാണ് പെരുമാറുന്നത് : മുഖ്യമന്ത്രി പിണറായി വിജയന്‍

‘ഈ വികലാംഗന്‍ എന്തിനാണ് കറുത്ത കൊടിയും കൊണ്ട് നടക്കുന്നത്, ഒരു വികലാംഗന്റെ പണിയാണോ കറുത്ത കൊടിയും പിടിച്ച് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നത്. എന്തിനാണ് ആ പാവത്തെ ആ പാവത്തെ പ്രതിഷേധിക്കാനായി പറഞ്ഞയച്ചത് . ഈ പറഞ്ഞുവിട്ടവര്‍ക്കെതിരെയാണ് വികാരം ഉയരേണ്ടത്. നടക്കാന്‍ വയ്യാത്ത പാവത്തിന് കറുത്ത കൊടിയും കൊടുത്തിട്ട് മുഖ്യമന്ത്രിയുടെ കാറിന് മുന്നിലേക്ക് തള്ളുന്നതിനെ കുറിച്ചാണ് നാം ചിന്തിക്കേണ്ടത്. അതാണ് തെറ്റ്. ലാത്തി ചാര്‍ജില്‍ ആരെങ്കിലും കൈയുണ്ടോ കാലുണ്ടോ എന്ന് നോക്കില്ല’- ഇ.പി ജയരാജന്‍ പറഞ്ഞു.

 

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംസ്ഥാനത്തിനും ജനങ്ങള്‍ക്കും അപമാനമാണെന്നും തിരിച്ചുവിളിക്കണമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. ഇങ്ങനെയാണോ ഒരു ഗവര്‍ണര്‍ പെരുമാറേണ്ടത്? ഇന്ത്യന്‍ പ്രസിഡന്റ് ഇങ്ങനെ പെരുമാറിയാല്‍ എന്താവും പ്രധാനമന്ത്രിയുടെ അവസ്ഥയെന്നും അദ്ദേഹം ചോദിക്കുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button