KollamKeralaNattuvarthaLatest NewsNews

കേരളത്തിലെ ക്രമസമാധാന നില ഭദ്രം, ഇന്ത്യയിൽ വേറൊരു സംസ്ഥാനത്തും ഗവർണർക്ക് ഇങ്ങനെ ഇറങ്ങി നടക്കാൻ കഴിയില്ല: റിയാസ്

കൊല്ലം: കേരളത്തിൽ ക്രമസമാധാന നില ഭദ്രമാണെന്ന് മിഠായി തെരുവിലൂടെ നടന്ന് തെളിയിച്ചതിന് ഗവർണറോട് നന്ദി പറയുന്നുവെന്ന് വ്യക്തമാക്കി മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഇന്ത്യയിൽ വേറൊരു സംസ്ഥാനത്തും ഗവർണർക്ക് ഇങ്ങനെ ഇറങ്ങി നടക്കാൻ കഴിയില്ല. അത്ര ഭദ്രമാണ് കേരളത്തിലെ ക്രമസമാധാന നിലയെന്നും ഗവർണർ തന്നെ അത് നേരിട്ട് തെളിയിച്ചു എന്നും റിയാസ് പറഞ്ഞു.

കോഴിക്കോട്ടെ ജനത മിഠായി തെരുവിൽ നിങ്ങളെ സന്തോഷത്തോടെ ഹൽവ തന്ന് സ്വീകരിച്ചു. എന്നാൽ നിങ്ങൾ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചു നോക്കൂ. ഹൽവ തന്ന അതേ കൈകൊണ്ട് നിങ്ങളെ പരാജയപ്പെടുത്തും. അതാണ് കോഴിക്കോടിന്റെ ബോധമെന്നും റിയാസ് കൂട്ടിച്ചേർത്തു.

നാളെ സംസ്ഥാനവ്യാപകമായി പഠിപ്പ് മുടക്ക് പ്രഖ്യാപിച്ച് എഐഎസ്‌എഫ്

‘മിഠായി തെരുവിലൂടെ നടക്കുമ്പോൾ ആ തെരുവിൽ നിങ്ങൾക്ക് ചോരക്കറ കാണാം. പാവപ്പെട്ടവന്റെ മക്കൾക്ക് പഠിക്കാനുള്ള അവകാശത്തിനായി വിദ്യാർത്ഥികൾ നടത്തിയ പോരാട്ടത്തിന്റെ ചോരക്കറയാണത്. എസ്എഫ്ഐ എന്ന സംഘടനയുടെ ചോരക്കറയാണത്. ഇതേ മിഠായിതെരുവിൽ പണ്ട് ഒരു തീപിടുത്തമുണ്ടായി. അന്ന് ഫയർഫോഴ്സിനും വ്യാപാരികൾക്കും ഒപ്പം ഓടിവന്ന് വിദ്യാർഥികൾ ഒരു സംഘടനയുടെ കീഴിൽ അണിനിരന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം കൊടുത്തു. ആ സംഘടനയുടെ പേരാണ് എസ്എഫ്ഐ,’ മന്ത്രി റിയാസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button