KeralaLatest NewsNews

ഗവര്‍ണറെ പുകച്ച് പുറത്തുചാടിക്കാന്‍ എസ്എഫ്‌ഐയുടെ പടയൊരുക്കം, സംസ്ഥാന വ്യാപകമായി കാമ്പസുകളില്‍ കറുത്ത ബാനറുകള്‍

തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാലയില്‍ എത്തുന്ന ഗവര്‍ണര്‍ക്കെതിരെ കടുത്ത പ്രതിഷേധ പരിപാടികളാണ് എസ്എഫ്‌ഐ സംഘടിപ്പിച്ചിരിക്കുന്നത്. കാലിക്കറ്റ് സര്‍വകലാശാലയിലെ പൊലീസ് ബാരിക്കേഡിന് മുകളില്‍ എസ്എഫ്‌ഐ കറുത്ത ബാനര്‍ സ്ഥാപിച്ചു.

Read Also: ചിക്കൻ കറി നൽകിയത് കുറഞ്ഞുപോയി: വർക്കലയിൽ ഹോട്ടൽ ഉടമയെ കഴിക്കാനെത്തിയവർ വെട്ടിപ്പരിക്കേൽപ്പിച്ചു

ഗവര്‍ണര്‍ക്കെതിരെ വിവിധയിടങ്ങളിലാണ് ബാനറുകള്‍ സ്ഥാപിച്ചത്. ചേര്‍ത്തല എസ് എന്‍ കോളജിലും ആലപ്പുഴ എസ്ഡി കോളേജിലും ഗവര്‍ണര്‍ക്കെതിരെ ബാനറുകള്‍ സ്ഥാപിച്ചു. കാലടി സര്‍വകലാശാലയിലും പന്തളം എന്‍എസ്എസ്
കോളേജിലും ബാനറുകള്‍ രൂപപ്പെട്ടു.

ഇന്ന് വൈകീട്ട് മൂന്നരയ്ക്ക് ‘ശ്രീനാരായണ ഗുരു നവോത്ഥാനത്തിന്റെ പ്രവാചകന്‍’ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാറിലാണ് ഗവര്‍ണര്‍ പങ്കെടുക്കുക. പ്രതിഷേധം കടുപ്പിക്കുമെന്ന എസ്എഫ്ഐ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത പൊലീസ് സുരക്ഷയിലാണ് സര്‍വകലാശാല കാമ്പസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button