Latest NewsNewsIndia

ക്രിസ്‍മസ് ആഘോഷമാക്കാൻ 70 ശതമാനം വരെ ഡിസ്‍കൗണ്ട് സെയില്‍ പ്രഖ്യാപിച്ച് ആമസോണ്‍; വിശദവിവരം

കൊച്ചി: ക്രിസ്മസ് ആഘോഷമാക്കാൻ ഉപഭോക്താക്കൾക്ക് വമ്പൻ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ആമസോൺ. ഹോം, കിച്ചൻ, ഔട്ട്‍ഡോർ ഉൽപ്പന്നങ്ങൾക്ക് 70 ശതമാനം വരെയാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ആമസോണിൽ ‘ഹോം ഷോപ്പിംഗ് സ്‌പ്രീ’ എന്ന പേരില്‍ പ്രത്യേക ഓഫറുകള്‍ തുടരുന്നു. ഗീസർ, റൂം ഹീറ്ററുകൾ മുതലായ വിന്‍റർ എസ്സെൻഷ്യലുകൾക്ക് മികച്ച ഓഫറുകൾ ലഭ്യമാണെന്ന് ആമസോണ്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

ഹാവെൽസ്, ലിവ്ഗാർഡ്, ലുമിനസ് എന്നീ ബ്രാൻഡുകളിൽ ആകർഷകമായ ഡീലുകളും ഹോം ഫർണിച്ചറുകൾക്ക് മികച്ച ഓഫറുകളും ‘ഹോം ഷോപ്പിംഗ് സ്‌പ്രീ’യിൽ ലഭ്യമാക്കിയിട്ടുണ്ടെന്നാണ് ആമസോണിന്റെ അവകാശവാദം. ആമസോണിലെ വിലക്കുറവിന് പുറമെ സിറ്റി ബാങ്ക്, കൊട്ടക് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയിൽ നിന്ന് 10 ശതമാനം ഇൻസ്റ്റന്‍റ് ബാങ്ക് ഡിസ്‍കൗണ്ടും ലഭ്യമാണ്.

ക്രിസ്‍മസ് ലൈറ്റിംഗ്‌സ്, ഹോം ഡെക്കറേഷന്, ക്രിബ് സെറ്റ്, ക്രിസ്‍മസ് കേക്ക് മോൾഡുകൾ, ബേക്കിംഗ് ടൂൾസ് അപ്ലയൻസസ്, വിന്‍റർ ഗ്ലൗവ്‍സ് ആന്‍റ് റൈഡിംഗ് ജാക്കറ്റുകൾ എന്നിവയ്ക്ക് 40 ശതമാനം മുതൽ 70 ശതമാനം വരെ ഇപ്പോള്‍ ഇളവും ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button