Latest NewsNewsIndia

ക്രിസ്മസ് – പുതുവത്സര ചന്തകളുമായി കൺസ്യൂമർ ഫെഡ്; നിത്യോപയോഗ സാധനങ്ങൾ വൻ വിലക്കുറവിൽ

പതിവ് തെറ്റിക്കാതെ കൺസ്യൂമർ ഫെഡ്. ക്രിസ്മസ് – പുതുവര്ഷത്തോടനുബന്ധിച്ച് ചതകൾ നടത്താനൊരുങ്ങുകയാണ് കൺസ്യൂമർ ഫെഡ്. എല്ലാ ജില്ലകളിലും കൺസ്യൂമർ ഫെഡ് ചന്തകൾ ആരംഭിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഏതൊക്കെ സാധനങ്ങളാകും സബ്സിഡി നിരക്കിലെന്നും മറ്റുസാധനങ്ങളുടെ വിലനിലവാരം എങ്ങനെയായിരിക്കുമെന്നുമുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സർക്കാർ സഹായമായി 1.34 കോടി രൂപ ചന്തകൾ ആരംഭിക്കാൻ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ വിതരണം ചെയ്യാൻ സബ്‌സിഡി തുക ഉപയോഗിക്കും. ഉത്സവകാല വിപണി ഇടപെടലിന്‌ 75 കോടി രൂപയാണ്‌ ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്‌. ഉത്സവകാല വിൽപനയ്‌ക്കുശേഷം സബ്‌സിസി തുക അനുവദിക്കുന്നതായിരുന്നു രീതി. ഇത്തവണ മുൻകൂറായിതന്നെ കൺസ്യുമർഫെഡിന്‌ തുക അനുവദിച്ചു. സപ്ലൈകോ ക്രിസ്‌മസ്‌ ചന്ത ഡിസംബർ 21നാണ് ആരംഭിക്കുക. വിലക്കുറവിൽ സാധനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യവുമായാണ് ചന്തകൾ നടത്തുക.

തിരുവനന്തപുരം പുത്തരിക്കണ്ടത്താണ്‌ സംസ്ഥാനതല ഉദ്‌ഘാടനം. തലസ്ഥാനത്തിനുപുറമേ കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ചന്തകളുമുണ്ടാകും. സാധനങ്ങൾ ലഭ്യമാക്കാനുള്ള ടെൻഡർ നടപടി പൂർത്തിയായിട്ടുണ്ട്. ജില്ലാചന്തകളിൽ ഹോർട്ടികോർപ്പിന്‍റെയും മിൽമയുടെയും സ്‌റ്റാളുകളുമുണ്ടാകും. ഓണച്ചന്തകൾക്കു സമാനമായി സബ്‌സിഡി ഇതര സാധനങ്ങൾക്ക്‌ ഓഫറുകൾ നൽകാൻ ആലോചനയുണ്ട്. ഡിസംബർ 30ന്‌ ചന്തകൾ അവസാനിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button