KeralaLatest NewsNews

പ്രധാനമന്ത്രിയുടെ ആവാസ് യോജന പദ്ധതി: നഗരവിഭാഗത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേരളത്തിന് ലഭിച്ചത് 2772.63 കോടി രൂപ

തിരുവനന്തപുരം: എല്ലാവർക്കും ഭവനം എന്ന ലക്ഷ്യവുമായി നടപ്പിലാക്കുന്ന പ്രധാനമന്ത്രിയുടെ ആവാസ് യോജന പദ്ധതിയിലെ നഗരവിഭാഗത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേരളത്തിന് ലഭിച്ചത് 2772.63 കോടി രൂപ. കേന്ദ്ര ഹൗസിങ് ആന്റ് അർബൻ സഹമന്ത്രി കൗശൽ കിഷോറാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Read Also: കുറഞ്ഞ വിലയിൽ ഫീച്ചർ ഫോൺ തിരയുന്നവരാണോ? കിടിലൻ സവിശേഷതകളുമായി ഐടെൽ ഐടി5330 എത്തി

പി ടി ഉഷ എംപി ഉന്നയിച്ച ചോദ്യത്തിന് നൽകിയ മറുപടിയിലാണ് അദ്ദേഹം കണക്കുകൾ വെളിപ്പെടുത്തിയത്. എന്നാൽ ഈ തുകയിൽ 727.57 കോടി രൂപ കേരളം ഉപയോഗിച്ചിട്ടില്ല. പ്രസ്തുതപദ്ധതിയിൽ വീടില്ലാത്ത എല്ലാവരേയും ഗുണഭോക്താക്കളായി തിരഞ്ഞെടുക്കാനും വാസയോഗ്യമല്ലാത്ത ഭവനങ്ങളെ വാസയോഗ്യമാക്കാനും വ്യവസ്ഥയുണ്ട്. കേന്ദ്ര ഭവന നഗരദാരിദ്ര്യ ലഘൂകരണ മന്ത്രാലയത്തിനു കീഴിൽ സംസ്ഥാന സർക്കാരുമായി സംയോജിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

Read Also: രണ്ട് വര്‍ഷത്തിനിടെ വാരണാസി സന്ദര്‍ശിച്ചത് 13 കോടി ജനങ്ങള്‍: യോഗി സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് പുറത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button