News

കാവിവത്കരണത്തെ കെ സുധാകരൻ വെള്ളപൂശുന്നു: ഗവർണറെ അനുകൂലിച്ച് കെ സുധാകരൻ നടത്തിയ പ്രസ്താവന അത്ഭുതകരമെന്ന് എംവി ഗോവിന്ദൻ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അനുകൂലിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ നടത്തിയ പ്രസ്താവന അത്ഭുതകരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കാവിവത്കരണത്തെ കെ സുധാകരൻ വെള്ളപൂശുകയാണെന്നും കാവിവത്കരണത്തിന്റെ ഓഹരിപറ്റാൻ കോൺഗ്രസ് തയ്യാറായെന്നും എംവി ഗോവിന്ദൻ ആരോപിച്ചു. ഈ വിഷയത്തിൽ മുസ്ലീം ലീഗ് പ്രതികരിച്ചില്ലെന്നും അവർ നിലപാട് വ്യക്തമാക്കണമെന്നും എംവി ഗോവിന്ദൻ ആവശ്യപ്പെട്ടു.

‘ഇടതുപക്ഷത്തിനൊപ്പം വലതുപക്ഷത്തുള്ള മതനിരപേക്ഷ നിലപാടുള്ളവരും ശ്രമകരമായ പ്രവർത്തനം നടത്തിയാണ് ഇന്നത്തെ കേരളം രൂപപ്പെടുത്തിയത്. ആ കേരളത്തെ വർഗീയവത്കരിക്കുന്നതിന് ആർഎസ്എസിന്റെ ചട്ടുകമായ ഗവർണർക്ക് പരസ്യ പിന്തുണ നൽകിയിരിക്കുകയാണ് കെ സുധാകരൻ. കേരളം ഇന്നോളം ആർജ്ജിച്ച മതനിരപേക്ഷത തകർത്ത്, കാവിവത്കരണത്തിന് പരസ്യമായി പിന്തുണ നൽകിയ സുധാകരന് ഒപ്പമാണോ ഇവിടെയുള്ള ജനാധിപത്യ വിശ്വാസികളായ മറ്റ് കോൺഗ്രസുകാരും മുസ്ലീം ലീഗുമെന്ന് വ്യക്തമാക്കണം,’ എംവി ഗോവിന്ദൻ വ്യക്തമാക്കി.

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം: മൂന്ന് പേർക്ക് പരിക്ക്

കേരളത്തെ വർഗീയ ശക്തികൾക്ക് വേരോടാനുള്ള വിളനിലമാക്കി മാറ്റുന്നതിനെതിരെ ജനാധിപത്യവിശ്വാസികളായ കോൺഗ്രസുകാർ മുന്നോട്ടുവരണമെന്നും എംവി ഗോവിന്ദൻ ആവശ്യ​പ്പെട്ടു. സെനറ്റിൽ സംഘ്പരിവാറുകാരെ ഉൾപ്പെടുത്തിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് അവരിലും കൊള്ളാവുന്നവരുണ്ടാവും എന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ നടത്തിയ പ്രസ്താവനയാണ് വിവാദമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button