Latest NewsKerala

ആദ്യം വ്യവസായങ്ങൾ തകർത്തു, സാമ്പത്തിക മേഖല കുളംതോണ്ടി, ഇപ്പോൾ വിദ്യാഭ്യാസവും, തെളിവ് എസ്എഫ്ഐ ബാനറുകൾ- ജിതിൻ ജേക്കബ്

കേരളത്തിൽ കമ്മ്യൂണിസ്റ്റ്‌ സർക്കാർ വരുത്തിയ മാറ്റങ്ങളുടെ വില അനുവഭവിക്കേണ്ടി വരുന്നത് സംസ്ഥാനത്തെ യുവതലമുറയാണെന്ന് ഓർമ്മിപ്പിച്ച് എഴുത്തുകാരൻ ജിതിൻ ജേക്കബ്. എല്ലാ രംഗത്തും സർക്കാർ കൊണ്ടുവന്ന നേട്ടങ്ങളുടെ ഭാഗമായി യുവതീയുവാക്കൾ നാടുവിട്ടുപോകുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ജിതിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

ആദ്യം കമ്മ്യൂണിസ്റ്റുകാർ കേരളത്തിലെ വ്യവസായങ്ങൾ തകർത്തു, അതോടെ ലക്ഷക്കണക്കിന് മലയാളികൾ പ്രവാസികൾ ആയി.
പിന്നെ അവർ സാമ്പത്തീക മേഖല കുളം തോണ്ടി. ഇപ്പോൾ ദേ വിദ്യാഭ്യാസ രംഗവും..!
വലിയ ബുദ്ധി ജീവികൾ എന്ന് സ്വയം മേനി നടിച്ചു നടന്ന മലയാളികളുടെ മുഖത്തേറ്റ അടിയാണ് അക്ഷരം വായിക്കാനറിയാത്ത കുട്ടികൾക്ക് പോലും പത്താം ക്ലാസ്സിൽ എ പ്ലസ് കിട്ടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ വെളിപ്പെടുത്തൽ.
ബ്രില്ലിന്റ് ആയ കുട്ടികൾ പ്ലസ് ടു പോലും കഴിയും പഠനത്തിനായി കേരളത്തിൽ നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്കും, രാജ്യങ്ങളിലേക്കും പോകുന്നു. കേരളത്തിൽ നിന്ന് മക്കളെ എങ്ങനെയും രക്ഷപ്പെടുത്താൻ മാതാപിതാക്കൾ കിടപ്പാടം വരെ വിൽക്കുന്നു. പഠനത്തിൽ ഒട്ടും മികവ് പുലർത്താത്തവരും, സാമ്പത്തീകമായി
അത്രയ്ക്ക് പിന്നോക്കം നിൽക്കുന്നവരുടെ മക്കളും മാത്രമേ കേരളത്തിൽ പഠിക്കുന്നുള്ളൂ.
വലിയ രീതിയിൽ കൊട്ടിഘോഷിക്കുന്ന കേരളത്തിന്റെ വിദ്യാഭ്യാസ മികവ് വെറും പൊള്ളയാണ് എന്നതിന്റെ മറ്റൊരു ഉദാഹരണം ആണ് കേരളം ഭരിക്കുന്ന കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയായ SFI ക്യാമ്പസുകളിൽ ഉയർത്തിയ ബാനറുകൾ…!
അടിസ്ഥാന വിദ്യാഭ്യാസം പോലും ഇല്ലാത്ത ഇത്തരം ക്രിമിനലുകൾ ആണ് കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തെ നിയന്ത്രിക്കുന്നത്. വെറും ഗുണ്ടകൾ മാത്രമായ ഇവറ്റകൾ കേരളത്തിന്റെ ശാപമാണ്.

ചോദ്യ പേപ്പർ ചോർത്തൽ, വ്യാജ സർട്ടിഫിക്കറ്റ്, പരീക്ഷ പോലും എഴുതാതെ പരീക്ഷകൾ പാസാകൽ, പരീക്ഷക്ക് കൃത്രിമം കാണിക്കൽ, PSC പരീക്ഷയുടെ പോലും ചോദ്യം ചോർത്തൽ… അങ്ങനെ ഈ ക്രിമിനലുകൾ ചെയ്യാത്തത് എന്താണ് ഉള്ളത്..! ഇവന്മാരുടെ നേതാക്കൾ പരീക്ഷ പാസാകുന്നതും, PHD എടുക്കുന്നതും ഒക്കെ എങ്ങനെ ആണെന്ന് പരസ്യമായ രഹസ്യമാണ്.
ബിരുദവും, ബിരുദാനന്തര ബിരുദവും, PHD യും ഒക്കെയുള്ള
പഴയ കമ്മ്യൂണിസ്റ്റ്‌ വിദ്യാർത്ഥി നേതാക്കൾ ഇന്ത്യൻ പാർലമെന്റിൽ പ്രസംഗിക്കുന്നു എന്നറിഞ്ഞാൽ എല്ലാ പാർലമെന്റ് അംഗങ്ങളും ഹാജരാകും, കാരണം അതുപോലെ ചിരിക്കാൻ പറ്റുന്ന വേറൊരു അവസരവും കിട്ടില്ലേ..!
കോൺസ്റ്റിട്യൂഷന് പകരം കോൺസ്റ്റിപേഷൻ എന്ന് പാർലമെന്റിൽ കമ്മി നേതാവ് പ്രസംഗിക്കുമ്പോൾ, ദാ ഞങ്ങളുടെ നേതാവ് പാർലമെന്റിൽ ആഞ്ഞടിക്കുന്നു എന്ന് പറഞ്ഞ് കയ്യടിക്കുന്ന കുട്ടി കുരങ്ങന്മാർക്ക് ഇപ്പോഴും ബാനറിൽ എഴുതിയതിലെ പിശക് എന്താണെന്ന് മനസിലായിട്ടില്ല എന്നതിൽ അത്ഭുതം ഒന്നുമില്ല.

അക്ഷരം വായിക്കാനറിയാത്ത കുട്ടികൾക്ക് പോലും എ പ്ലസ് നൽകിയതിന് പിന്നിലും വലിയ ഒരു അജണ്ട ഉണ്ടായിരുന്നു എന്ന് സംശയിക്കണം. കഴിഞ്ഞ അഞ്ചാറു കൊല്ലം ഡൽഹി പോലുള്ള മെട്രോ നഗരങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്മിഷൻ എടുത്തതിൽ കൂടുതലും കേരളത്തിൽ നിന്നുള്ളവർ ആയിരുന്നു. പ്രവേശനം എല്ലാം പ്ലസ്‌ ടു മാർക്കിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു. ആ സമയത്ത് എല്ലാത്തിനും ഫുൾ മാർക്ക്‌ വാങ്ങി വരുന്ന മലയാളികൾക്ക് ആയിരുന്നു ഡൽഹിയിലെ കോളേജുകളിൽ അഡ്മിഷൻ മുഴുവനും.

രാജ്യ തലസ്ഥാനത്ത് കഴിഞ്ഞ അഞ്ചാറു വർഷങ്ങൾക്കിടയിൽ നടന്ന കലാപങ്ങളിൽ ആൾക്കൂട്ടം ആയി വന്നത് എവിടെ ഉള്ളവർ ആയിരുന്നു എന്നത് നോക്കിയാൽ കാര്യം മനസിലാകും.
കഴിഞ്ഞ വർഷം മുതൽ കേന്ദ്ര യൂണിവേഴ്സിറ്റികളിൽ പ്രവേശനത്തിന് എൻട്രൻസ് ആക്കിയതോടെ മലയാളികൾ കൂട്ടത്തോടെ പുറത്തായി. അപ്പോൾ മനസിലായില്ലേ മുൻപ് അവിടെ പ്ലസ് ടു മാർക്കിന്റെ ബലത്തിൽ അഡ്മിഷൻ എടുത്തവരുടെ പഠന നിലവാരം എത്രത്തോളം ഉണ്ടായിരുന്നു എന്നത്.
ഇനി പഠിപ്പിക്കുന്നവരുടെ കാര്യം എടുത്താലോ, വ്യാജ സർട്ടിഫിക്കറ്റും, ചോദ്യ പേപ്പർ ചോർത്തിയും പരീക്ഷ പാസാകുന്നവരും, എന്നിട്ടും ജയിക്കാത്തവർക്ക് ഇന്റർവ്യൂവിൽ മാർക്ക്‌ വാരിക്കോരി നൽകിയും ഒക്കെ പിൻവാതിലിലൂടെ കുത്തികയറ്റിയ കമ്മ്യൂണിസ്റ്റ്‌ നേതാക്കന്മാരുടെയും, ചാനൽ ജഡ്ജിമാരുടെയും ഒക്കെ ഭാര്യമാരും മറ്റുമാണ് അധ്യാപകർ..

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കോളേജിൽ ഇംഗ്ലീഷ് വിഭാഗം പ്രൊഫസറും, ഡിപ്പാർട്മെന്റ് ഹെഡും ഒക്കെ ആയിരുന്നത്രെ. ഒരു ദേശീയ ചാനലിന്റെ പരിപാടിയിൽ അവരുടെ ഇംഗ്ലീഷിലെ പ്രാവീണ്യം കണ്ട് ലോകം തലയിൽ കൈ വെച്ചപ്പോഴും കേരളത്തിൽ കയ്യടി ആയിരുന്നു എന്നോർക്കണം…!
കേരളത്തിന്‌ പുറത്തുള്ള എല്ലാവരെയും പുച്ഛം ആണ്. ബാക്കി ഉള്ള സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് വിദ്യാഭ്യാസം ഉണ്ടോ, വിവരം ഉണ്ടോ എന്നൊക്കെ ചോദിച്ചു പരിഹസിക്കുന്ന പൊട്ട കിണറ്റിലെ തവളകളുടെ നിലവാരം ഇന്ന് സോഷ്യൽ മീഡിയ വഴി ലോകം മുഴുവൻ കാണുന്നുണ്ട്.
SFI പോലുള്ള ക്രിമിനൽ കൂട്ടങ്ങളുടെ സംഘടനയിൽ അണികളായി പണ്ടും ഇപ്പോഴും എപ്പോഴും ഉള്ളത് സാധാരണക്കാരുടെ മക്കളാണ്. കയർ തൊഴിലാളികളുടെയും, മത്സ്യ തൊഴിലാളികളുടെയും മക്കളെയൊക്കെ കലാപത്തിനും, പൊലീസിനെ ആക്രമിക്കാനും പറഞ്ഞു വിടുന്ന വേലയും കൂലിയുമില്ലാത്ത കമ്മ്യൂണിസ്റ്റ്‌ നേതാക്കൻമാരുടെ മക്കളൊക്കെ വിദേശ രാജ്യങ്ങളിലും, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ലക്ഷക്കണക്കിന് രൂപ ഫീസ് കൊടുത്ത് പഠിക്കുന്നു.

അവിടെയൊന്നും സമരവും ഇല്ല, പഠിപ്പ് മുടക്കും ഇല്ല. സ്വാശ്രയ സമരത്തിന്റെ പേരിൽ സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന കോളേജുകളിലെ കുട്ടികളെ കൊണ്ട് കേരളത്തിൽ കലാപം നടത്തിയപ്പോൾ കാരണഭൂതന്റെ മക്കൾ ഒരു സമരവും ബാധിക്കാതെ സ്വാശ്രയ കോളേജുകളിൽ പഠിക്കുക ആയിരുന്നു.
ഇപ്പോൾ ഗവർണറെ ആക്രമിക്കാൻ നടക്കുന്നു കോമാളികൾ. ഗവർണറെ ആക്രമിക്കാൻ ശ്രമിച്ച 7 കൊടും ക്രിമിനലുകൾ ജാമ്യം പോലും ഇല്ലാതെ അകത്ത് കിടക്കുന്നു. ആർക്ക് പോയി..
ആർട്ടിഫിഷ്യൽ ഇന്റലിജിൻസിന്റെ കാലത്തും ഇത്രയും വിഡ്ഢികൾ ഈ ക്രിമിനലുകൾക്ക് പിന്നിൽ അണിചേരുന്നു എങ്കിൽ ഒന്നുറപ്പിക്കാം ഇവറ്റകളെ ഒക്കെ പഠിപ്പിച്ചതും പഠിപ്പിക്കുന്നതും പിൻവാതിലിൽ കൂടി നിയമനം നേടിയ കമ്മികളുടെ ഭാര്യമാരൊക്കെ ആയിരിക്കും. അല്ലാതെ ഇത്രയ്ക്കും മണ്ടന്മാർ ആകില്ല.

യൂണിവേഴ്സിറ്റി വൈസ് ചാൻസിലർക്ക് തെറ്റ് കൂടാതെ ഒരു കത്ത് പോലും എഴുതാൻ അറിയില്ല എന്ന് ഗവർണർ പറഞ്ഞത് ഓർമയില്ലേ..
അതായത് എല്ലാം പിൻവാതിൽ പാർട്ടി നിയമനങ്ങൾ ആണ്. ഇത്തരക്കാർ പഠിപ്പിച്ചാൽ കുട്ടികളുടെ അവസ്ഥ എന്താകും എന്നതിന്റെ ഉദാഹരണം ആണ് കേരളത്തിലെ ക്യാമ്പസുകളിൽ ഉയരുന്ന ബാനറുകളിൽ കാണാൻ കഴിയുന്നത്.
ഈ ക്രിമിനൽ കൂട്ടങ്ങളെ ഭാവിയുടെ വാഗ്ദാനങ്ങൾ എന്നാണ് കാരണഭൂതൻ വിശേഷിപ്പിച്ചത്. 51 വെട്ട് വെട്ടി മനുഷ്യരെ കൊല്ലുന്ന പാർട്ടിയുടെ നേതാവ് പറയുന്ന ഭാവിയുടെ വാഗ്ദാനങ്ങൾ തെരുവിൽ പോലീസിനെതിരെ പറയുന്ന തെറിവിളിയും, അശ്ലീലവും കേൾക്കുമ്പോൾ അറിയാം 51 വെട്ട് എന്നത് ഇവറ്റകൾ 101 വെട്ട് ആക്കി ഉയർത്തും എന്ന്. അതുകൊണ്ടാണ് ഭാവിയുടെ വാഗ്ദാനങ്ങൾ എന്ന് ഇവറ്റകളെ ഭൂതൻ വിശേഷിപ്പിച്ചത്.
ഇതിന്റെ നേതൃ നിരയിൽ ഉള്ളവനൊക്കെ 35 ഉം 40 ഉം വയസും, സ്ത്രീകളെ ആക്രമിച്ചത് ഉൾപ്പെടെ 30 തിൽ അധികം ക്രിമിനൽ കേസിലെ പ്രതികളും ഒക്കെയാണ്.

വിവേകമുള്ള മാതാപിതാക്കൾക്ക് മാത്രമേ കുട്ടികളെ ഈ ക്രിമിനൽ കൂട്ടങ്ങളുടെ ഇടയിൽ നിന്ന് രക്ഷിക്കാൻ കഴിയൂ. ഒരിക്കൽ പെട്ട് പോയാൽ രക്ഷപെടാൻ പറ്റില്ല. നഷ്ടം അവരവർക്ക് മാത്രമാണ് എന്ന് കുട്ടികൾക്ക് മനസിലാക്കി കൊടുക്കാൻ രക്ഷിതാക്കൾക്ക് കഴിയണം.
സാമ്പത്തീക രംഗത്ത് അതിവേഗം കുത്തിക്കുന്ന ഇന്ത്യ എന്ന രാജ്യത്ത് ഉണ്ടാകുന്ന വമ്പൻ അവസരങ്ങൾ നമ്മുടെ കുട്ടികൾക്കും ലഭിക്കണം എങ്കിൽ കുട്ടികളെ ഇവിടെ നിന്ന് രക്ഷിച്ച് കൊണ്ടുപോകണം.
ഈ അവസ്ഥ തുടർന്നാൽ നമ്മുടെ കുട്ടികൾ ക്രിമിനലുകൾ മാത്രമല്ല, അക്ഷരം കൂട്ടി വായിക്കാൻ പോലും അറിയാത്തവരായി തീരും എന്നുറപ്പ്.
സ്വന്തമായി ഒരു സ്ഥാപനം തുടങ്ങാൻ പറ്റില്ല, പണിയെടുത്ത് ജീവിക്കാൻ സമ്മതിക്കില്ല, മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകി അവരെ എങ്കിലും രക്ഷിച്ച് എടുക്കാം എന്ന് വിചാരിച്ചാലോ, അതും സമ്മതിക്കില്ല.
ബുദ്ധിയുള്ളവർ എല്ലാം രക്ഷപ്പെടുന്നു. ഇതൊക്കെ കണ്ടിട്ടും പഠിക്കുന്നില്ല എങ്കിൽ നിങ്ങളെ ദൈവം പോലും കൈവിടും എന്ന് തീർച്ച..

shortlink

Related Articles

Post Your Comments

Related Articles


Back to top button