Latest NewsIndiaNews

അഴുകിയ മൃതദേഹത്തിനൊപ്പം താമസിച്ചിരുന്നത് രണ്ട് പേര്‍, പൊലീസ് എത്തിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

ഹൈദരാബാദ്: യുവതിയുടെ അഴുകിയ മൃതദേഹത്തോടൊപ്പം അമ്മയും സഹോദരനും കഴിഞ്ഞത് ഒരാഴ്ചയോളം. തെലങ്കാനയിലെ മെഡ്ചാല്‍ ജില്ലയിലെ ജീഡിമെറ്റ്ല പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സമീപത്തെ വീട്ടില്‍ നിന്നും കുറച്ച് ദിവസങ്ങളായി ദുര്‍ഗന്ധം വമിച്ചതോടെ അയല്‍വാസികള്‍ക്ക് സംശയം തോന്നി പൊലീസില്‍ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. വിവരമറിഞ്ഞ് പൊലീസെത്തി ഏറെ നേരം വിളിച്ചെങ്കിലും ആരും വാതില്‍ തുറന്നില്ല.

Read Also: വന്യജീവിയുടെ ആക്രമണം: മൂന്ന് പേർക്ക് പരിക്ക്, രണ്ടാളുടെ നില ഗുരുതരം

ഒടുവില്‍ പൊലീസ് വാതില്‍ ചവിട്ടി തുറന്ന് അകത്ത് കയറിയപ്പോഴാണ് 45 വയസുകാരിയെ കട്ടിലില്‍ മരിച്ച് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. വീടിന്റെ പ്രധാന ഹാളിലെ കട്ടിലില്‍ അഴുകിയ നിലയിലായിരുന്നു മൃതദേഹം. യുവതിയുടെ അമ്മയും സഹോദരനും ഇതേ വീട്ടിലാണ് താമസിച്ചിരുന്നത്. എന്നാല്‍ തങ്ങള്‍ മരണത്തെക്കുറിച്ച് അറിഞ്ഞില്ലെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്.

അതേസമയം വീട്ടുകാരെ കുറച്ച് ദിവസങ്ങളായി പുറത്ത് കണ്ടിട്ടില്ലെന്നും അമ്മയും സഹോദരനും വീടിനുള്ളില്‍ തന്നെ ഉണ്ടായിരുന്നുവെന്നുമാണ് പ്രദേശവാസികള്‍ പൊലീസിന് നല്‍കിയ മൊഴി.

യുവതിയുടെ അമ്മയ്ക്കും സഹോദരനും മാനസികപ്രശ്‌നങ്ങളുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇരുവരെയും പൊലീസ് ചോദ്യം ചെയ്തു. മൃതദേഹത്തിന് ആറ് ദിവസത്തോളം പഴക്കമുണ്ടെന്നും ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം സ്ത്രീ മരിച്ചതാകാമെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്നും കേസില്‍ വിശദമായ അന്വേഷണം നടക്കുമെന്നും പൊലീസ് വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button