KeralaLatest NewsNews

ശബരിമലയില്‍ ഡിസംബര്‍ 23 വരെ ദര്‍ശനം നടത്തിയത് 25,69,671 പേര്‍ : കണക്കുകള്‍ നിരത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട: ശബരിമലയില്‍ ഈ മണ്ഡലകാലത്ത് ഡിസംബര്‍ 23 വരെ 25,69,671 പേര്‍ ദര്‍ശനത്തിനെത്തിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്. മണ്ഡലമഹോത്സവവുമായി ബന്ധപ്പെട്ട് സമയക്രമീകരണങ്ങളും ഒരുക്കങ്ങളും വിശദീകരിക്കാന്‍ ദേവസ്വം ബോര്‍ഡ് ഗസ്റ്റ് ഹൗസിലെ കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Read Also: തൃണമൂല്‍ പ്രവര്‍ത്തകനെ പോയിന്റ് ബ്ളാങ്കില്‍ വെടിവെച്ചു കൊന്നു

സ്പോട്ട് ബുക്കിങ് നിലവില്‍ ദിവസവും 10000 എന്ന ക്രമത്തില്‍ തുടരുകയാണ്. 15000 വരെയാക്കണമെങ്കില്‍ ദേവസ്വം ബോര്‍ഡിന് തീരുമാനിക്കാവുന്നതാണെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. മകരവിളക്ക് ഉത്സവത്തിനായി നടതുറക്കുമ്പോള്‍ ജനുവരി മുതല്‍ സ്പോട്ട് ബുക്കിങ്ങിനുള്ള പരിധി 15000 ആക്കണമോ എന്ന് സര്‍ക്കാരുമായി ആലോചിച്ചശേഷം തീരുമാനമെടുക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.

വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഡിസംബര്‍ 26ന് 64000വും മണ്ഡലപൂജാ ദിവസമായ 27ന് 70000 ആയി ക്രമപ്പെടുത്തിയിട്ടുണ്ട്. ജനുവരി മുതല്‍ വീണ്ടും 80000 ആകും. ഇന്നലെ (ഡിസംബര്‍ 23) 97000ല്‍ അധികം പേര്‍ ശബരിമല ദര്‍ശനത്തിനെത്തിയെന്നാണ് ദേവസ്വം ബോര്‍ഡിന്റെ കണക്കെന്നും പി.എസ് പ്രശാന്ത് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button