Latest NewsNewsIndia

കരിയർ നശിപ്പിക്കുമെന്ന് മുൻ കാമുകി ഭീഷണിപ്പെടുത്തുന്നു: പോലീസിൽ പരാതി നൽകി ക്രിക്കറ്റ് താരം

മുംബൈ: കരിയർ നശിപ്പിക്കുമെന്ന് മുൻ കാമുകി ഭീഷണിപ്പെടുത്തുന്നുവെന്ന് വ്യക്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് താരം. ഐപിഎല്ലിൽ സജീവമായ കെ സി കരിയപ്പയാണ് പോലീസിൽ പരാതി നൽകിയത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പഞ്ചാബ് കിംഗ്‌സ്, രാജസ്ഥാൻ റോയൽസ് എന്നിവർക്ക് വേണ്ടി താരം കളിച്ചിട്ടുണ്ട്.

Read Also: മാസങ്ങള്‍ നീണ്ടു നിന്ന യുദ്ധത്തിന് ഒടുവില്‍ ഉക്രെയ്നുമായി വെടിനിര്‍ത്തല്‍ ചര്‍ച്ചയ്ക്ക് റഷ്യ തയ്യാറെന്ന് റിപ്പോര്‍ട്ട്

കുടക് സ്വദേശിയാണ് കരിയപ്പ. ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് കരിയപ്പ പറയുന്നത്. യുവതി മയക്കുമരുന്നിനും മദ്യത്തിനും അടിമയായതോടെ പ്രണയം അവസാനിപ്പിക്കുയായിരുന്നുവെന്നും താരം വ്യക്തമാക്കി. എന്നാൽ തനിക്കെതിരെ യുവതി ആത്മഹത്യ ഭീഷണി മുഴക്കി യുവതി രംഗത്തെത്തിയിരിക്കുകയാണെന്നാണ് താരത്തിന്റ പരാതി. പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കരിയപ്പക്കെതിരെ യുവതിയും നേരത്തെ പരാതി നൽകിയിരുന്നു.

Read Also: അധ്യാപകനെ വ്യാജ പോക്സോ കേസിൽ കുടുക്കി; വെറുതെ വിട്ട് കോടതി, മാപ്പ് പറഞ്ഞ് പരാതിക്കാരി – പിന്നിൽ എസ്.എഫ്.ഐ എന്ന് ആരോപണം

 

shortlink

Related Articles

Post Your Comments

Related Articles


Back to top button