KeralaMollywoodLatest NewsNewsEntertainment

പൊന്കുരിശ്‌, താലിമാല, പൂജാവസ്തുക്കൾ വിൽക്കുന്നത് ഹറാമല്ലേ, ഞമ്മന്റെ ആൾക്കാരോട് അത് ബിക്കരുത് എന്ന് പറഞ്ഞൂടെ: രാമസിംഹൻ

ഇങ്ങളിനി ഇങ്ങളെ ആഘോഷത്തിന് പറ്റിയ സാധനം മാത്രം വിറ്റാ പോരേ?

ക്രിസ്തുമസ് മറ്റു മതസ്ഥർ ആഘോഷിക്കുന്നത് വിമർശിച്ച മുസ്ലിം പണ്ഡിതനു നേരെ പരിഹാസവുമായി സംവിധായകൻ രാമസിംഹൻ അബൂബക്കർ. ഈ നച്ചത്രവും, സന്റാക്ളോസ് തൊപ്പിയും, ക്രിസ്തുമസ് കേക്കുമൊക്ക വിൽക്കുന്ന ഞമ്മന്റെ ആൾക്കാരോട് അത് ബിക്കരുത് എന്ന് പറഞ്ഞൂടെയെന്നും കറുപ്പ് മുണ്ട്, നേര്യത്,പൊന്കുരിശ്‌, താലിമാല തുടങ്ങി പൂജാവസ്തുക്കൾ വരെ വിൽക്കുന്നത് ഹറാമല്ലേയെന്നും രാമസിംഹൻ സോഷ്യൽ മീഡിയ പോസ്റ്റിൽ ചോദിച്ചു.

read also: മാധ്യമപ്രവര്‍ത്തകയ്ക്ക് എതിരെയുള്ള കേസ് ഫാസിസ്റ്റ് നടപടി, ഭരണകൂടവും പൊലീസും ഒത്തുകളിക്കുകയാണ്: കെ.അജിത

കുറിപ്പ് പൂർണ്ണ രൂപം,

മൊയ്‌ല്യാരെ നുമ്മക്ക് ഒരു തംശയം, ഈ നച്ചത്രവും, സന്റാക്ളോസ് തൊപ്പിയും, ക്രിസ്തുമസ് കേക്കുമൊക്ക വിൽക്കുന്ന ഞമ്മന്റെ ആൾക്കാരോട് അത് ബിക്കരുത് എന്ന് പറഞ്ഞൂടെ,
ക്രിസ്തുമസ് കേക്കുണ്ടാക്കുന്ന ബേക്കറികൾ കൂടുതലും ആരുടേതാ?..

ഞമ്മന്റെ ചന്ദനത്തിരി, എണ്ണ അതൊക്കെ അമ്പലത്തിൽ കത്തിക്കണം..
ഇങ്ങളിനി ഇങ്ങളെ ആഘോഷത്തിന് പറ്റിയ സാധനം മാത്രം വിറ്റാ പോരേ?
ഇങ്ങളെടുത്തുന്നു ഇങ്ങളെ കൂട്ടക്കാര് മാത്രം എന്തേലും. വാങ്ങിച്ചാ മതിയോ..
കുങ്കുമം, കർപ്പൂരം, പൊട്ട്,ചന്ദനം കാവിമുണ്ട്,ബർമുഡ, കറുപ്പ് മുണ്ട്,നേര്യത്,പൊന്കുരിശ്‌, താലിമാല, തുടങ്ങി അന്യ മതവിഭാഗങ്ങളുടെ പൂജാവസ്തുക്കൾ വിൽക്കുന്നത് ഒക്കെ ഹറാമല്ലേ?
ഉറക്കെ പറയണം മലബാർ ഗോൾഡ് കാരോട് ക്രിസ്ത്യൻ, ഹിന്ദു രൂപങ്ങളടങ്ങിയ ഒരു സ്വർണ്ണത്തരി പോലും വിൽക്കരുതെന്ന്..

അരിവാങ്ങാൻ വരുന്നവരോട് പൂജയ്ക്കാണോ എന്ന് പ്രത്യേകം ചോദിക്കാൻ അരിക്കച്ചവടക്കാരോടും പറയണം (പിണ്ഡം വയ്പ്പ് ഹറാമാണ്) ഹറാമായ കാര്യങ്ങൾ ചെയ്തു നരകത്തിൽ പോകരുതെന്ന് ബോധ്യപ്പെടുത്തണം..
അതാണ് ഈമാന്റെ വഴി..
ക്രിസ്ത്യൻ, ഹൈന്ദവ സഹോദരങ്ങളോട് ഒരഭ്യർത്ഥന നിങ്ങളുടെ വിശ്വാസപ്രകാരമുള്ള ചടങ്ങുകൾക്കുള്ള വസ്തുക്കൾ ഇസ്ലാം മത വിശ്വാസികളായ കച്ചവടക്കാരിൽ നിന്നും വാങ്ങി അവരെ നരകത്തിലേക്ക് തള്ളിവിടരുത്,അതാണ്‌ അവർക്ക് വേണ്ടി ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം.
അവരുടെ വിശ്വാസം നമ്മളായിട്ട് ഇല്ലാതാക്കരുത്.
നന്മവരട്ടെ.. കേക്ക് ഇതുവരെയും വാങ്ങാത്തവർ ശ്രദ്ധിക്കുമല്ലോ?

shortlink

Related Articles

Post Your Comments

Related Articles


Back to top button