KeralaLatest NewsNews

84,175 രൂപയുടെ വിറ്റുവരവ്: ഹിറ്റായി കുടുംബശ്രീയുടെ ക്രിസ്തുമസ് കേക്ക് വിപണമേള

കൊല്ലം: കൊല്ലം ജില്ലാ കുടുംബശ്രീയുടെ നേതൃത്വത്തിൽ കലക്ട്രേറ്റ് അങ്കണത്തിൽ സംഘടിപ്പിച്ച ക്രിസ്തുമസ് കേക്ക് വിപണമേള വൻ വിജയം. ഡിസംബർ 21 മുതൽ 23 വരെ മൂന്ന് ദിവസംകൊണ്ട് 84,175 രൂപയുടെ വിറ്റുവരവാണ് മേളയിൽ ലഭിച്ചത്. ജില്ലയിലെ തിരഞ്ഞെടുത്ത മികച്ച 12 കുടുംബശ്രീ കേക്ക് സംരംഭകരുടെ ഉത്പന്നങ്ങളാണ് സ്റ്റാളിൽ ലഭ്യമാക്കിയത്.

Read Also: കൂവിച്ച മഹാനും കൂട്ടരും എല്ലാം പെടും, ഞാന്‍ പെടുത്തും: ഗോള്‍ഡിനെ പരാജയപ്പെടുത്തിയതാണെന്നു അല്‍ഫോണ്‍സ് പുത്രന്‍

ബട്ടർ, ക്യാരറ്റ്, ബനാന, മാർബിൾ, ഈന്തപ്പഴം, ഹണി, ചോക്ലേറ്റ്, കേഡയബറ്റിക് ഗോതമ്പ് പ്ലം കേക്കുകൾ, വിവിധ തരം പുഡ്ഡിംഗ്‌സ്, ഹോം മെയഡ് ചോക്ലേറ്റ്, വൈൻ എന്നിവയും ലഭ്യമാക്കിയിരുന്നു. കുടുംബശ്രീ ബസാറിൽ ഡിസംബർ 11 മുതൽ ആരംഭിച്ച കേക്ക് മേളയിൽ 15,230 രൂപയുടെ കേക്ക് വിറ്റഴിച്ചു. 2024 ജനുവരി മൂന്ന് വരെ കുടുംബശ്രീ ബസാറിൽ കേക്ക് മേള തുടരും.

Read Also: കേക്കില്‍ മദ്യം ഒഴിച്ച് തീകൊളുത്തി, ‘ജയ് മാതാ ദി’ പ്രാർത്ഥന, രൺബീറിന്റെ ആഘോഷത്തിനു ട്രോൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button