MalappuramLatest NewsKeralaNattuvarthaNews

നിയന്ത്രണംവിട്ട കാർ വീട്ടുമുറ്റത്തേക്ക് പാഞ്ഞു കയറി: ഗേറ്റും കാറും തകർത്തു

മുറ്റത്ത് നിർത്തിയിട്ട കാറിലേക്ക് ഇടിച്ച് കയറിയാണ് ഭാഗികമായി കേടുപാടുകൾ സംഭവിച്ചത്

അരീക്കോട്: കാവനൂരിൽ നിയന്ത്രണംവിട്ട കാർ വീട്ടുമുറ്റത്തേക്ക് പാഞ്ഞു കയറിയുണ്ടായ അപകടത്തിൽ വീടിന്‍റെ ഗേറ്റും ഭാ​ഗികമായി കാറും തകർന്നു. മുറ്റത്ത് നിർത്തിയിട്ട കാറിലേക്ക് ഇടിച്ച് കയറിയാണ് ഭാഗികമായി കേടുപാടുകൾ സംഭവിച്ചത്.

Read Also : സ്വകാര്യ കമ്പനിയില്‍ വാതക ചോര്‍ച്ച, അമോണിയ വാതകം ശ്വസിച്ച 12 പേര്‍ ആശുപത്രിയില്‍

ബുധനാഴ്ച രാവിലെ ഏഴോടെയാണ് സംഭവം. കാവനൂർ കിഴിശ്ശേരി റോഡിലെ ഇല്ലിക്കൽ ഉമ്മറിന്റെ വീട്ടിലേക്കാണ് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറിയത്. വീടിന്റെ മുൻവശത്തുള്ള റോഡിൽ വെച്ച് കാർ തിരിക്കുന്നതിനിടയിലാണ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചു കയറിയത്. വീട്ടുമുറ്റത്ത് ആരും ഉണ്ടായിരുന്നില്ലെന്നതിനാൽ വൻ അപകടം ആണ് ഒഴിവായത്.

Read Also : റോഡിന് കുറുകെ ചാടിയ നായയെ രക്ഷിക്കാൻ ശ്രമം: ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

അപകടത്തിൽ കാർ ഡ്രൈവർ പുത്തലം സ്വദേശി മുഹമ്മദലിക്ക് പരിക്കേറ്റിട്ടില്ല. കാറിൽ മറ്റു യാത്രക്കാർ ആരും ഉണ്ടായിരുന്നില്ല. അപകടത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button