Latest NewsNewsTechnology

ഏസർ ആസ്പയർ 5 എ515-59ജി: പ്രധാന സവിശേഷതകൾ ഇവയാണ്

15.6 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നത്

ഇന്ത്യൻ വിപണിയിൽ ബഡ്ജറ്റ് ലാപ്ടോപ്പുകൾ പുറത്തിറക്കുന്ന ബ്രാൻഡാണ് ഏസർ. ഇതിനോടകം നിരവധി തരത്തിലുള്ള ലാപ്ടോപ്പുകൾ ഏസർ വിപണിയിൽ എത്തിച്ചിട്ടുണ്ട്. ഇത്തവണ മിഡ് റേഞ്ചിൽ ലാപ്ടോപ്പുകൾ ഇഷ്ടപ്പെടുന്നവർക്കായി ഏസർ ആസ്പയർ 5 എ515-59ജി എന്ന ലാപ്ടോപ്പാണ് കമ്പനി പുറത്തിറക്കിയിട്ടുള്ളത്. ഇവയുടെ പ്രധാന ഫീച്ചറുകൾ പരിചയപ്പെടാം.

15.6 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നത്. 1920×1080 പിക്സൽ റെസലൂഷനും, 60 ഹെർട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. ബ്ലൂടൂത്ത്, വൈഫൈ കണക്ടിവിറ്റി ഓപ്ഷനുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. Intel Core i5-1240P (12th Gen) പ്രോസസറിലാണ് പ്രവർത്തനം. Windows 11 Home ഓപ്പറേറ്റിംഗ് സിസ്റ്റമാണ് നൽകിയിട്ടുള്ളത്. 4 ജിബി റാം ആണ് ഈ മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്റ്റോറേജ് ഡ്രൈവ് ടൈപ്പ് SSD- യും, സ്റ്റോറേജ് കപ്പാസിറ്റി 512 ജിബിയുമാണ്. ലാപ്ടോപ്പിന്റെ ഭാരം 1.8 കിലോഗ്രാം മാത്രമാണ്. ഏസർ ആസ്പയർ 5 എ515-59ജി ലാപ്ടോപ്പുകളുടെ ഇന്ത്യൻ വിപണി വില 63,990 രൂപ മുതലാണ് ആരംഭിക്കുന്നത്.

Also Read: ടെസ്‌ല ഫാക്ടറിയിലെ റോബോട്ടിന്റെ ആക്രമണം: എൻജിനീയർക്ക് പരിക്കേറ്റ വിഷയത്തിൽ 2 വർഷത്തിനുശേഷം കൂടുതൽ വിവരങ്ങൾ പുറത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button