Latest NewsIndia

കേന്ദ്ര സുരക്ഷാ ഏജൻസികളുടെ തലപ്പത്ത് അഴിച്ചുപണി, സിഐഎസ്എഫിനെ ഇനി ബിഹാർ സ്വദേശിയായ നിന സിം​ഗ് നയിക്കും

ന്യൂഡൽഹി: കേന്ദ്ര സുരക്ഷാ ഏജൻസികളുടെ തലപ്പത്ത് പുതിയ മേധാവികളെ നിയോ​ഗിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സിഐഎസ്എഫിനെ ഇനി ബിഹാർ സ്വദേശിയായ നിന സിം​ഗ് നയിക്കും. ഈ സ്ഥാനത്തേക്ക് എത്തുന്ന് ആദ്യ വനിതാ ഉദ്യോ​ഗസ്ഥയാണ് നിന.

1989 ബാച്ചില രാജസ്ഥാൻ കേഡറിലെ ഐപിഎസ് ഓഫീസറാണ് നിന സിം​ഗ്. കൂടാതെ, സിആർപിഎഫ് ഡയറക്ടർ ജനറലായി അനീഷ് ദയാലിനെ നിയമിച്ചു. ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് മേധാവിയായിരിക്കെയാണ് അനീഷ് ദയാലിന്റെ നിയമനം.

രാഹുൽ രാസ്​ഗോത്രയാണ് ഐടിബിപിയുടെ പുതിയ ഡയറക്ടർ ജനറൽ. വിവേക് ശ്രീവാസ്തവയെ ഫയർ സർവീസ് സിവിൽ ഡിഫൻസ് ഹോം ​ഗാർഡ്സ് ഡയറക്ടർ ജനറലായും നിയമിച്ച് ഉത്തരവായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button