Latest NewsIndia

‘രാമക്ഷേത്രത്തിനായി പ്രയത്‌നിച്ചവർക്ക് അഭിനന്ദനങ്ങൾ, ശ്രീരാമൻ ഹിന്ദുക്കളുടെ മാത്രമല്ല, എല്ലാവരുടേതും: ഫാറൂഖ് അബ്ദുള്ള

ശ്രീനഗർ: ഭഗവാൻ ശ്രീരാമൻ ഹിന്ദുക്കളുടെ മാത്രമല്ലെന്നും സർവ്വ മതസ്ഥരുടേത് ആണെന്നും നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകം ആണ് ശ്രീരാമൻ. രാമക്ഷേത്രം യാഥാർത്ഥ്യം ആക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ എന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അയോദ്ധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനത്തിനായി ഒരുങ്ങിയിരിക്കുന്നു. രാമക്ഷേത്രം യാഥാർത്ഥ്യമാക്കാൻ പ്രയത്‌നിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. എല്ലാ പ്രയത്‌നങ്ങളും സാക്ഷാത്കാരത്തിൽ എത്തിനിൽക്കുന്നു. ശ്രീരാമൻ ഹിന്ദുക്കളുടേത് മാത്രമല്ല. ലോകത്തെ സർവ്വചരാചരങ്ങളുടേതാണെന്നും ഫാറൂഖ് അബ്ദുള്ള കൂട്ടിച്ചേർത്തു.

‘ഭഗവാൻ ശ്രീരാമൻ ലോകമെമ്പാടുമുള്ളവരുടേത് ആണ്. ഹിന്ദുക്കളുടേത് മാത്രമല്ല. ഇക്കാര്യം പുസ്തകങ്ങളിൽ എഴുതപ്പെട്ടിട്ടുള്ളതാണ്. സാഹോദര്യം, സ്‌നേഹം, ഐക്യം, സഹാനുഭൂതി തുടങ്ങിയ സന്ദേശങ്ങളാണ് ഭഗവാൻ ശ്രീരാമൻ മനുഷ്യരാശിയ്ക്ക് നൽകുന്നത്.’ മതമോ വംശമോ നോക്കാതെ തളർന്നു പോകുന്നവരെ പിടിച്ചുയർത്താനാണ് ശ്രീരാമൻ പറഞ്ഞിരിക്കുന്നതെന്നും അദ്ദേഹം വിശദമാക്കി.

പരസ്പര സാഹോദര്യം കൈവെടിയരുത് എന്നാണ് ഏവരോടും തനിക്ക് പറയാനുള്ളത്. ഇന്ന് സാഹോദര്യം കുറയുന്നതായി തോന്നുന്നു. ഇത് നല്ലതല്ല. സാഹോദര്യം ഉയർത്തിക്കൊണ്ടു വരേണ്ടതാണെന്നും അദ്ദേഹം പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button