Latest NewsNewsIndia

ഹണിമൂണ്‍ ആഘോഷത്തിനിടെ സെല്‍ഫിയെടുക്കാന്‍ ശ്രമം, കൊക്കയിലേക്ക് വീണ് നവവധുവിന് ദാരുണാന്ത്യം

മുംബൈ: ഹണിമൂണ്‍ ആഘോഷത്തിനിടെ കോട്ടയുടെ മുകളില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച നവവധു കൊക്കയിലേക്ക്  വീണ് മരിച്ചു. പൂനെയില്‍ നിന്നുള്ള 24 കാരിയായ ശുഭാംഗി പട്ടേലാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് സെല്‍ഫി എടുക്കുന്നതിനിടെ പ്രബല്‍ഗഡ് കോട്ടയുടെ മുകളില്‍ നിന്ന് 200 അടി താഴ്ചയിലേക്ക് തെന്നിവീഴുകയായിരുന്നു. പന്‍വേല്‍ താലൂക്ക് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പൂനെയിലെ ദത്തവാഡി സ്വദേശിയാണ് ശുഭാംഗി. ഡിസംബര്‍ എട്ടിനാണ് ശുഭാംഗിയും സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ വിനായക് പട്ടേലും (27) വിവാഹിതരായതെന്ന് പന്‍വേല്‍ താലൂക്ക് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ ഇന്‍സ്പെക്ടര്‍ അനില്‍ പാട്ടീല്‍ അറിയിച്ചു.

Read Also: സുകന്യ സമൃദ്ധി ഗുണഭോക്താക്കൾക്ക് സന്തോഷവാർത്ത: പുതുവർഷം മുതൽ പലിശ നിരക്കിൽ വർദ്ധനവ് നൽകാൻ കേന്ദ്ര സർക്കാർ തീരുമാനം

ബുധനാഴ്ച ഹണിമൂണിനായി ലോണാവാലയിലേക്ക് പുറപ്പെട്ട ഇവര്‍ വ്യാഴാഴ്ച രാവിലെ മച്ചി പ്രബല്‍ഗഡ് കോട്ടയിലേക്ക് ട്രെക്കിംഗിനായി പോയി. ഉച്ചയ്ക്ക് 2.30 ഓടെ, കോട്ടയുടെ മുകളില്‍ എത്തിയ ശേഷം, ശിവാംഗി മലയിടുക്കിന്റെ അരികില്‍ നില്‍ക്കുമ്പോള്‍ സെല്‍ഫി എടുക്കാന്‍ തുടങ്ങി. ഈ സമയത്ത് യുവതി അബദ്ധത്തില്‍ വഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്ന് ഭര്‍ത്താവ് വിനായക് പൊലീസിനോട് പറഞ്ഞു.

നിസര്‍ഗ മിത്ര എന്ന പ്രാദേശിക എന്‍.ജി.ഒ.യുടെ കോട്ടയിലെ ട്രെക്കര്‍മാരും റെസ്‌ക്യൂ ടീം അംഗങ്ങളും കയറുകളും സുരക്ഷാ വലകളും ഉപയോഗിച്ച് തിരച്ചില്‍ നടത്തി. ഏകദേശം 200 അടി താഴ്ച്ചയില്‍, ശരീരത്തില്‍ ഒന്നിലധികം മുറിവുകളോടെ ശുഭാംഗിയെ കണ്ടെത്തി. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശുഭാംഗിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button